ETV Bharat / entertainment

പിറന്നാള്‍ സമ്മാനം; മമ്മൂട്ടി-ഗൗതം മേനോന്‍ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' ഫസ്റ്റ് ലുക്ക് പുറത്ത് - dominic and the ladies purse cinema - DOMINIC AND THE LADIES PURSE CINEMA

മമ്മൂട്ടി-ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടാണ് മമ്മൂട്ടി പങ്കുവച്ചത്. 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്തു വിട്ടത്.

MAMMOOTTY GAUTHAM VASUDEV MENON  DOMINIC AND THE LADIES PURSE  മമ്മൂട്ടി സിനിമ ഗൗതം മേനോന്‍  ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്
Dominic and the ladies purse first look poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 12:31 PM IST

Updated : Sep 7, 2024, 1:08 PM IST

ടന വിസ്‌മയം മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാള്‍ ആണ്. താരത്തിന് ആശംസകള്‍ നേരുകയാണ് മലയാള സിനിമ ലോകവും ആരാധകരും. പിറന്നാള്‍ മധുരത്തിനോടൊപ്പം മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവയ്ക്കുകയാണ് താരം.

മമ്മൂട്ടി-ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഈ ദിനത്തില്‍ മമ്മൂട്ടി പങ്കുവച്ചത്. 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്തു വിട്ടത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം.

ഡോക്‌ടർ സൂരജ് രാജൻ, ഡോക്‌ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും.

ഛായാഗ്രഹണം- വിഷ്‌ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിങ്- ആന്‍റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്‌ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ് അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്‌ണു സുഗതൻ, പിആർഒ- ശബരി.

Also Read: മമ്മൂട്ടി ഉള്ളടത്തോളം കാലം, മലയാള സിനിമയിലെ നിത്യയൗവനം തുളുമ്പുന്ന നായകൻ; മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ച് കമൽ

Last Updated : Sep 7, 2024, 1:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.