ETV Bharat / entertainment

മമ്മൂട്ടിയും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്നു ; മമ്മൂട്ടി കമ്പനിയുടെ ആറാമത് ചിത്രം ആരംഭിച്ചു - Mammootty Gautham Vasudev Film

മമ്മൂട്ടിയ്‌ക്കൊപ്പം ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

author img

By ETV Bharat Kerala Team

Published : Jul 10, 2024, 7:01 PM IST

മമ്മൂട്ടി ഗൗതം വാസുദേവ് ചിത്രം  MAMMOOTTY GAUTHAM VASUDEV  GAUTHAM VASUDEV MALAYALAM FILM  MAMMOOTTY NEW MOVIE
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നിന്ന് (ETV Bharat)

എറണാകുളം : ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആരംഭിച്ചു. ഇന്ന് രാവിലെ ആയിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.

വൈശാഖ് ഒരുക്കിയ ടർബോ എന്ന ചിത്രത്തിന്‍റെ സൂപ്പർ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

മമ്മൂട്ടി ഗൗതം വാസുദേവ് ചിത്രം  Mammootty Gautham Vasudev  Gautham Vasudev Malayalam Film  Mammootty New Movie
ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ (ETV Bharat)

ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിൽ ഹാസ്യത്തിന്‍റെ അകമ്പടിയിൽ ക്രൈം ത്രില്ലർ കഥ പറയാനാണ് ഗൗതം വാസുദേവ മേനോന്‍റെ ശ്രമം എന്നാണ് സൂചനകൾ. സൂരജ് രാജൻ, നീരജ് രാജൻ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. വിഷ്‌ണു ദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് തമിഴ് നടനും സംഗീത സംവിധായകനുമായ ദർബുക ശിവയാണ്.

ആന്‍റണി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ എക്‌സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്‌ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- അരിഷ് അസ്‌ലം,

മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്‌ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്.

Also Read : കേരളത്തിൽ 'ഇന്ത്യൻ 2' അഡ്വാൻസ് ബുക്കിങ് ജൂലൈ പത്ത് മുതൽ; വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് - Indian 2 Kerala advance booking

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.