ന്യൂഡൽഹി: ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വനിതാ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തില്‍ 'സൈനിങ് ഓഫ് ഫ്രം ദി മാറ്റ്' എന്ന് കുറിച്ചാണ് താരം കരിയറിനോട് വിടപറഞ്ഞത്.
2016 റിയോ ഒളിമ്പിക്‌സിൽ വെല്ലുവിളി നിറഞ്ഞ പ്രൊഡുനോവ വോൾട്ട് പ്രകടനമാണ് ദീപ നടത്തിയത്. വെറും 0.15 പോയിന്‍റിന് താരത്തിന് മെഡൽ നഷ്ടമായി. മത്സരത്തില്‍ സിമോൺ ബൈൽസ്, മരിയ പസേക, ഗിയുലിയ സ്റ്റീൻറബ്ബർ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ദീപ ഫിനീഷ് ചെയ്‌തത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റായി. 2018ലെ എഫ്ഐജി ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേൾഡ് ചലഞ്ച് കപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്‌റ്റായും ദീപ ചരിത്രം സൃഷ്ടിച്ചു.
Signing off from the mat! ❤️
— Dipa Karmakar (@DipaKarmakar) October 7, 2024
Thank you to everyone who has been a part of my journey.
Onto the next chapter🤸🏻♀️🙏🏻 pic.twitter.com/kW5KQZLr29
'ഇന്ന് എന്‍റെ നേട്ടങ്ങൾ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ലോക വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകൾ നേടി.റിയോ ഒളിമ്പിക്‌സിലെ പ്രകടനം കരിയറിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളാണെന്ന് താരം എഴുതി. നിലവിൽ വനിതാ ജിംനാസ്റ്റിക്‌സിൽ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ വിജയകരമായി ചെയ്യുന്ന അഞ്ച് വനിതകളിൽ ഒരാളാണ് ദീപ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
താഷ്‌കന്‍റിൽ നടന്ന ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിലും ദീപ സ്വർണം നേടി. ഇത് കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റായി. 2014 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയ ദീപ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായും ആശിഷ് കുമാറിന് ശേഷം സിഡബ്ല്യുജിയിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമായി മാറി. 2015ൽ അർജുന അവാർഡും 2016ൽ മേജർ ധ്യാന്‍ ചന്ദ് ഖേൽ രത്ന അവാർഡും ദീപ കർമാകറിന് ലഭിച്ചു. 2017ൽ പത്മശ്രീയും ലഭിച്ചു.
Also Read: സൗഹൃദ ഫുട്‌ബോള്‍ മത്സരം; ഇന്ത്യ വിയറ്റ്‌നാമിനെ നേരിടും, സഹല്‍ പുറത്ത്