മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഭ്രമയുഗം. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ, സിനിമാസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ച ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്‍റെ സംഗീതവും ഏറെ പ്രശംസയേറ്റ് വാങ്ങിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ ഈ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ പൂമണി മാളിക എന്ന ഏറെ ശ്രദ്ധേയമായ ഗാനത്തിന്‍റെ വീഡിയോയാണ് നിർമാതാക്കൾ പുറത്തുവിട്ടത്. അമ്മു മരിയ അലക്‌സിന്‍റെ വരികൾക്ക് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യർ ആണ്. ക്രിസ്റ്റോ സേവ്യർ തന്നെയാണ് ഗാനം ആലപിച്ചതും.
അതേസമയം മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധനേടിയ ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടാനായയി, പിന്നീട് ബോക്‌സ് ചിത്രം ബോക്‌സ് ഓഫിസിൽ വൻ കുതിപ്പാണ് നടത്തിയത്. നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 60 കോടിക്ക് മുകളിലാണ് ചിത്രം തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്.
മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ഭ്രമയുഗം കയ്യടി നേടിയിരുന്നു. താരങ്ങളുടെ പ്രകടനംകൊണ്ടും അന്താരാഷ്‌ട്ര നിലവാരത്തോടെയുള്ള മേക്കിംഗ് കൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. കൊടുമൺ പോറ്റിയായി ഉള്ള മമ്മൂട്ടി പകർന്നാട്ടം സമാനതകളില്ലാത്ത കയ്യടിയാണ് നേടിയത്.
2022ൽ റിലീസ് ചെയ്‌ത 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ സിനിമയാണ് 'ഭ്രമയുഗം'. അമാല്‍ഡ ലിസ്, മണികണ്‌ഠൻ ആചാരി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൊറർ ത്രില്ലർ സിനിമകൾക്കായി മാത്രം ആരംഭിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈനോട്ട് സ്റ്റുഡിയോയും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്‍റെ സംഭാഷണങ്ങൾ എഴുതിയത് പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണനാണ്.
ഷെഹ്‌നാദ് ജലാൽ ആണ് 'ഭ്രമയുഗ'ത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. അടുത്തിടെയാണ് ഈ ചിത്രം ഒടിടിയിൽ പ്രദർശനം ആംഭിച്ചത്. സോണിലിവിലൂടെയാണ് 'ഭ്രമയുഗം' സ്‌ട്രീം ചെയ്യുന്നത്.
ALSO READ: 'ഭ്രമയുഗം വന്നു, എബ്രഹാം ഓസ്‌ലർ വരുന്നു': മാർച്ച് മാസത്തിലെ ഒടിടി റിലീസുകൾ