ETV Bharat / entertainment

"നൊമ്പരമായി അർജുൻ", "72 ദിവസം പ്രതീക്ഷയുടെ കണം ബാക്കിവച്ച് കാത്തിരുന്നു", "മനാഫ് മാനവികതയുടെ ഉദാത്ത മാതൃക" - Tribute to Arjun - TRIBUTE TO ARJUN

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ താരങ്ങള്‍. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്ന് മോഹന്‍ലാല്‍. പ്രതീക്ഷയുടെ കണം ബാക്കി വച്ച് കാത്തിരുന്നുവെന്ന് മമ്മൂട്ടി.

ARJUN  ARJUN MISSION  അര്‍ജുന് ആദരാഞ്ജലികൾ  അർജുൻ
Tribute to Arjun (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 26, 2024, 10:15 AM IST

ഷിരൂരില്‍ ദേശീയ പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍റെ ലോറിയും മൃതദേഹ ഭാഗങ്ങളും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി മലയാള താരങ്ങള്‍. അര്‍ജുന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. മുഖ്യമന്ത്രി പിണറായി വിജയനും അര്‍ജുന് അനുശോചനം രേഖപ്പെടുത്തി.

എഴുപത്തിരണ്ട് ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് നമ്മളും നമ്മളെക്കാൾ അർജുന്‍റെ കുടുംബവും കാത്തിരുന്നുവെന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. എല്ലാവരുടെയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ എന്ന് മോഹന്‍ലാലും കുറിച്ചു.

"72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്‍റെ കുടുംബവും... ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികൾ അർജുൻ" -മമ്മൂട്ടി കുറിച്ചു.

"മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടെയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ.... പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ." -മോഹന്‍ലാല്‍ കുറിച്ചു.

അർജുന്‍റെ ട്രക്ക് ഉടമയായ മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃകയാണെന്ന് പരാമര്‍ശിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പോസ്‌റ്റ് പങ്കുവച്ചത്. തെരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നില്ല.

"കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ട്രക്ക് 71 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നു. തെരച്ചില്‍ ആരംഭിച്ച ആദ്യ നാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാട്. ഇതോടനുബന്ധിച്ച് വരുന്ന വാർത്തകളെ പ്രതീക്ഷയോടെ കണ്ട് നാം ഒത്തൊരുമിച്ച് അർജുന്‍റെ കുടുംബത്തിന് പിന്തുണ നൽകി.

തെരച്ചിൽ പ്രവർത്തനങ്ങള്‍ ആരംഭിച്ച അന്നു തൊട്ട് അർജുന്‍റെ ട്രക്ക് ഉടമയായ മനാഫ് അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരിക്കുകയായിരുന്നു. തെരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണ്. വീണ്ടെടുത്ത ട്രക്കിൽ നിന്നും ലഭിച്ച മൃതദേഹം ഡിഎൻഎ ടെസ്‌റ്റ് അടക്കമുള്ള പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്.

തെരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് കത്തയച്ചു. ഈ ബൃഹദ് ദൗത്യത്തിനായി പ്രയത്നിച്ച കാർവാർ നിയോജക മണ്ഡലം എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണ സംവിധാനത്തിനും കത്തിൽ നന്ദി രേഖപ്പെടുത്തി. തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നു."-മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.

Also Read: 'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ, അര്‍ജുന്‍ ഇനി മലയാളികളുടെ മനസില്‍ ജീവിക്കും': മഞ്ജു വാര്യര്‍ - Manju warrier post about Arjun

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.