മലയാളത്തിലെ ജനപ്രിയ വെബ് സീരീസ് 'പ്രീമിയർ പത്മിനി' ഒരു ഇടവേളക്കുശേഷം തിരിച്ചുവരുന്നു. നവംബർ ആദ്യവാരം 'പ്രീമിയർ പത്മിനി'യുടെ യൂട്യൂബ് ചാനലിലൂടെ ആകും ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുക. ആദ്യ എപ്പിസോഡില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് നടന്‍ ബിജുക്കുട്ടനാണ്. സോഷ്യൽ മീഡിയ താരങ്ങളായ സുബിൻ ടാർസൺ, അയാം സൂപ്പർ ഹീറോ എന്നിവരാണ് ചിരി സംഘത്തിലെ പ്രധാന അഭിനേതാക്കള്‍. 'ഭദ്രൻ ഓൺ എയർ' എന്നാണ് ആദ്യ എപ്പിസോഡിന്‍റെ പേര്.
'പ്രീമിയർ പത്മിനി' എന്ന ജനപ്രിയ പരമ്പര തിരിച്ചു വരുന്നതായി നടൻ അഖിൽ കവലയൂർ നേരത്തെ ഇ ടി വി ഭാരതിനോട് പറഞ്ഞിരുന്നു. ഏകദേശം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 'പ്രീമിയർ പത്മിനി' വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക എന്ന പഴമൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് സ്വീകാര്യതയിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ ഒരു ഇടവേള എടുക്കാൻ കാരണമായതെന്ന് പ്രീമിയർ പത്മിനിയുടെ സംവിധായകൻ അനൂപ് ബാഹുലേയൻ ഇ ടിവി ഭാരതി നോട് പറഞ്ഞു.
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വരുമ്പോൾ പ്രേക്ഷകർക്ക് നമ്മുടെ എപ്പിസോഡുകളോട് പുതുമ തോന്നും . ലോക്ക് ഡൗൺ സമയത്ത് മലയാളികളെ ഏറെ കുടുകുടാ ചിരിപ്പിച്ച ജനപ്രിയ പരമ്പരയായിരുന്നു പ്രീമിയർ പത്മിനി.
പ്രീമിയർ പത്മിനിലൂടെ കലാകാരന്മാർക്ക് ലഭിച്ച മൈലേജ് വളരെ വലുതായിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ ഈ വെബ് സീരിസിലൂടെ കലാകാരന്മാർക്ക് മലയാളത്തിലെ മുൻനിര ചിത്രങ്ങളിലൊക്കെ അവസരം ലഭിച്ചിരുന്നു. നവംബർ ആദ്യവാരം തന്നെ പ്രീമിയർ പത്മിനി പ്രേക്ഷകർക്കും മുന്നിലെത്തും എന്നും സംവിധായകൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് പ്രീമിയർ പത്മിനി വീണ്ടും ഒരുക്കുന്നത്. ഇനിയൊരു ഇടവേള പ്രീമിയർ പത്മിനിയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ആദ്യ അധ്യായത്തിൽ ഒരു ഗൾഫ് മലയാളിയുടെ കഥ നർമ്മത്തിൽ ചാലിച്ചാണ് പത്മിനി പ്രേക്ഷകരിലേക്ക് എത്തിക്കുക. തിരുവനന്തപുരം വർക്കല ഭാഗത്തായിരുന്നു പത്മിനിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ആദ്യ അധ്യായത്തിന് കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും സംവിധായകൻ അനൂപ് ബാഹുലെയൻ തന്നെയാണ്. പ്രവീൺ പി ജെയാണ് നിർമാതാവ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു.
Also Read:ടൊവിനോ തോമസിന്‍റെ 'നരിവേട്ട'; രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു