മലയാളത്തിന്‍റെ ഹിറ്റ് മേക്കറിന് വിട... സംവിധായകന്‍ ഷാഫി അന്തരിച്ചു - HIT MAKING DIRECTOR SHAFI DEMISE
Published : Jan 26, 2025, 6:25 AM IST
എറണാകുളം: മലയാള സിനിമയിലെ ഹിറ്റ് മേക്കർ സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ ഞായറാഴ്‌ച പുലർച്ചെ 12.25 ഓടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.
തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചത് മുതൽ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയായിരുന്നു. ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് ഷാഫി. രാജസേനൻ സംവിധാനം ചെയ്‌ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്‌ടറായി ആണ് ഷാഫിയുടെ സിനിമാ ജീവിതത്തിന്‍റെ തുടക്കം. 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്തസംവിധായകനായി.
പിന്നീടാണ് കല്യാണരാമൻ എന്ന ചിത്രം സംഭവിക്കുന്നതും ഷാഫി മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി മാറുന്നതും. 18ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ഇറങ്ങിയ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നു. നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1968 ഫെബ്രുവരി മാസത്തിൽ ആയിരുന്നു എറണാകുളം പുല്ലേപ്പടിയിൽ എം. പി ഹംസയുടെയും നബീസുമ്മയുടെയും മകനായി ഷാഫി ജനിക്കുന്നത്. എം എച്ച് റഷീദ് എന്നായിരുന്നു ഷാഫിയുടെ യഥാർത്ഥ പേര്. സ്‌കൂൾ കാലം മുതൽക്ക് തന്നെ മിമിക്രി, മോണോ ആക്‌ട് തുടങ്ങിയ മേഖലകളിൽ ഷാഫി മികവ് പുലർത്തിയിരുന്നു. ഷാമിലയാണ് ഭാര്യ. അലീമ, സൽമ എന്നിവർ മക്കളാണ്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്.
ഇന്ന് രാവിലെ ഒൻപതു മുതൽ 12 വരെ കലൂർ മണപാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ഹാളിൽ ഷാഫിയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലുമണിക്കാണ് കറുകപ്പള്ളി ജുമാ മസ്‌ജിദ് പള്ളിയിൽ കബറടക്കുക.
Also Read:സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍; കാണാനെത്തി മമ്മൂട്ടി