മലയാളത്തിന്‍റെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചതാണ് ഈ താരം. കുഞ്ചാക്കോ ബോബന്‍ 'അനിയത്തി പ്രാവ്' എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കുന്നത്.
ഒരു സമയത്ത് പ്രണയ ചിത്രങ്ങളിലൂടെ മാത്രമാണ് മലയാളികളുടെ മനം കവര്‍ന്നതെങ്കില്‍ ഇന്ന് കുഞ്ചാക്കോ ബോബന്‍ വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. നായകനായും പ്രതിനായകനായും അഭിനയിച്ച സിനിമകളൊക്കെ പ്രേക്ഷകര്‍ നേരത്തെ ഏറ്റെടുത്തതാണ്. ചാക്കോച്ചന്‍ ഒടുവില്‍ അഭിനയിച്ച അമല്‍ നീരദ് സംവിധാനം ചെയ്‌ത 'ബോഗയ്‌ന്‍വില്ല'യിലെ റോയ്‌സ് തോമസ് എന്ന കഥാപാത്രം പോലും താരം ഞെട്ടിച്ചിരിക്കുകയാണ്.
2005ലാരുന്നു പ്രിയയുമായുള്ള ചാക്കോച്ചന്‍റെ വിവാഹം. ഇതോടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം 'കിലുക്കം കിലുക്കം' എന്ന ചിത്രത്തില്‍ 2006 ല്‍ അഭിനയിച്ചു. പിന്നീട് 2008 ല്‍ പുറത്തിറങ്ങിയ 'ട്വന്‍റി-20' എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തി. മാത്രമല്ല ആ വര്‍ഷം തന്നെ 'ലോലിപ്പോപ്പ്' എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ എത്തി.
പിന്നീടങ്ങോട്ട് പ്രണയ നായകന്‍ എന്ന മുഖം അപ്പോടെ കുഞ്ചാക്കോ ബോബന്‍ മാറ്റുകയായിരുന്നു. 'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'ട്രാഫിക്', 'സീനിയേഴ്സ്', 'ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബന്‍ ചുവട് മാറ്റി പിടിച്ചു. 'അഞ്ചാം പാതിര'യിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. തുടര്‍ന്ന് 'നായാട്ട്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. 'എന്നാ താന്‍ കേസുകൊട്' എന്ന ചിത്രത്തിലെ വ്യത്യസ്‌ത കഥാപാത്രവും പ്രേക്ഷകര്‍ ഏറെ ഏറ്റെടുത്ത ഒന്നാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇനിയും വ്യത്യസ്‌തവും മികവാര്‍ന്നതുമായ കഥാപാത്രങ്ങള്‍ സമ്മാനിക്കുമെന്ന് തന്നെയാണ് ഓരോ സിനിമാ പ്രേമികളുടെയും വിശ്വാസം. ഇന്നിതാ 48 ാം വയസിന്‍റെ നിറവിലാണ് ചാക്കോച്ചന്‍. മലയാള സിനിമ രംഗത്തെ നിരവധി പേര്‍ ആശംസയും പോസ്‌റ്റുകളൊക്കെയായി സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. അതില്‍ രസകരമായ ഒരു ജന്മദിനാശംസ പങ്കുവച്ചിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി.
കരിയർ കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴും എത്രയോ സൂപ്പർ ഹിറ്റുകളിൽ നായകനായപ്പോഴും സിനിമാക്കാരൻ എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരൻ. മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ? ഇന്ന് ചാക്കോച്ചനു പിറന്നാൾ. എന്നാണ് പിഷാരടി തന്‍റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
Also Read:പ്രണയവും വിരഹവും കണ്ണിലൊളിപ്പിക്കുന്ന കാമുകന്‍; ബോളിവുഡിന്‍റെ കിങ് ഖാന് ഇന്ന് 59ാം പിറന്നാള്‍