ETV Bharat / entertainment

'പറഞ്ഞത് 10 വര്‍ഷം മുമ്പുള്ള അനുഭവം, ദയവായി വ്യാജ പ്രചരണം നിര്‍ത്തുക': മാളവിക ശ്രീനാഥ് - Malavika Sreenath against fake news

കാസ്‌റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ടുള്ള നടി മാളവിക ശ്രീനാഥ് മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിന്‍റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതില്‍ പോസ്‌റ്റുമായി നടി

author img

By ETV Bharat Entertainment Team

Published : Aug 20, 2024, 5:34 PM IST

Malavika Sreenath reacts  Malavika Sreenath  Hema Committee report  മാളവിക ശ്രീനാഥ്
Malavika Sreenath (Facebook Official)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണം അറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചും കാസ്‌റ്റിംഗ് കൗച്ചിനെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. പിന്നാലെ കാസ്‌റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ടുള്ള നടി മാളവിക ശ്രീനാഥ് മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിന്‍റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് മാളവിക ശ്രീനാഥ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാളവികയുടെ പ്രതികരണം. കാസ്‌റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് താന്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് പറഞ്ഞതെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിനിമ മേഖലയുമായി യാതൊരു ബന്ധമില്ലെന്നും മാളവിക വ്യക്തമാക്കി. നിലവിലുള്ള പ്രശ്‌നങ്ങളുമായി താന്‍ പറഞ്ഞ കാര്യത്തിന് യാതൊരു ബന്ധമില്ലെന്നും മാളവിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ് എന്‍റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല. യഥാര്‍ഥ സംഭവത്തെ കുറിച്ച് അറിയുകയുമില്ല. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല.

അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷനായിരുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി എന്‍റെ വീഡിയോയ്‌ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല.' -മാളവിക കുറിച്ചു.

Also Read: 'റിപ്പോര്‍ട്ടിലുള്ളത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യങ്ങള്‍, അതിലെ ഓരോ വരികളും ഓരോരുത്തരുടെയും അനുഭവങ്ങള്‍': ബീന പോള്‍ - BINA PAUL REACTS TO HEMA COMMITTEE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.