ഹൈദരാബാദ്: ആരാധകര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തി മലൈക അറോറയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. താരത്തിന്‍റെ വ്യക്തിജീവിതം ബോളിവുഡില്‍ ചർച്ചാവിഷയമായി തുടരുമ്പോഴാണ് മലൈക പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പ്രണയ ബന്ധത്തെകുറിച്ച് നിഗൂഢതകള്‍ ജനിപ്പിക്കും വിധമുള്ള പോസ്റ്റാണ് താരം പങ്കിട്ടിരിക്കുന്നത്.
'ഹൃദയം, മനസ്, ശരീരം എന്നിവയുമായുള്ള ബന്ധമാണ് നിങ്ങൾക്കുള്ള ഏറ്റവും ദൈർഘ്യമേറിയ ബന്ധം. അവയോട് ദയയോടെ പെരുമാറുക', ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ മലൈക കുറിച്ചു. നടൻ അർജുൻ കപൂറുമായുള്ള താരത്തിന്‍റെ ബന്ധത്തിനെക്കുറിച്ച് എല്ലാവരേയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു പോസ്റ്റ്.

കഴിഞ്ഞ മാസം നടന്ന അർജുന്‍ കപൂറിന്‍റെ പിറന്നാൾ ആഘോഷത്തിൽ മലൈകയുടെ അസാന്നിധ്യം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. വിവാദങ്ങൾ ഉയരുമ്പോഴും വിഷയത്തില്‍ ഇരുവരും മൗനത്തിലാണ്. എന്നാല്‍ വിവാദങ്ങളെല്ലാം വെറും കിംവദന്തികളാണെന്ന് മലൈകയുടെ മാനേജർ പറഞ്ഞിരുന്നു. ഇതെല്ലാം വെറും ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.
2019ൽ ഡേറ്റിങ് ആരംഭിച്ച മലൈകയും അർജുനും വർഷങ്ങളായി ഒരുമിച്ചാണ്. ഇതിന് മുമ്പ് മലൈകയും അർബാസ് ഖാനും വിവാഹിതരായിരുന്നു. ദമ്പതികളുടെ 22 കാരനായ മകനാണ് അർഹാൻ ഖാൻ.
ALSO READ: മയക്കുമരുന്ന് കേസ്: നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അറസ്റ്റില്‍