ETV Bharat / entertainment

ബിഗ്‌ബിയ്‌ക്കും തലൈവര്‍ക്കു്മൊപ്പം മലയാളികളുടെ 'ഫാഫ'; പിറന്നാള്‍ ആശംസയുമായി ലൈക്ക പ്രൊഡക്ഷൻസ് - FaFa With Rajinikanth and Bachchan - FAFA WITH RAJINIKANTH AND BACHCHAN

'വേട്ടയ്യൻ്റെ സെറ്റിൽ രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുകയാണ് 'വേട്ടയാന്‍റെ' നിര്‍മാതാക്കള്‍.

വേട്ടയാന്‍ സിനിമ  FAHADH FAASIL BIRTHDAY  ഫഹദ് ഫാസില്‍  RAJINIKANTH AND AMITABH BACHCHAN
Fahadh Faasil With Rajinikanth and Amitabh Bachchan (X@Lyca Productions)
author img

By ANI

Published : Aug 8, 2024, 9:26 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ഫഹദ് ഫാസിലിൻ്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് 'വേട്ടയാന്‍റെ' നിര്‍മാതാക്കള്‍. സൂപ്പർതാരങ്ങളായ രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസില്‍ നില്‍ക്കുന്ന ചിത്രമാണ് ലൈക്ക പ്രൊഡക്ഷൻസ് എക്‌സിലൂടെ പങ്കുവച്ചത്. 'വേട്ടയ്യൻ്റെ സെറ്റിൽ ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പർസ്റ്റാർ രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഞങ്ങളുടെ പിറന്നാളുകാരന്‍ നില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ചിത്രത്തിന് താഴെ കമന്‍റ് ബോക്‌സിലൂടെ ആരധകരുടെ ആശംസ പ്രവാഹമാണുണ്ടായത്. നേരത്തെ, താരത്തിന് പിറന്നാള്‍ ആശംസിച്ച് ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിലെ ഫഹദിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. രജനികാന്തിൻ്റെ 170-ാമത് ചിത്രമായ വേട്ടയാൻ ഈ വർഷം ഒക്‌ടോബറിൽ ലോകമെമ്പാടുമുളള തിയേറ്ററുകളിലെത്തും.

നേരത്തെ, രജനികാന്തിൻ്റെ 73-ാം ജന്മദിനത്തിൽ ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ പ്രൊഡക്ഷൻ കമ്പനി പുറത്തിറക്കിയിരുന്നു. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിങ്, മഞ്ജു വാര്യർ, ദുഷാര വിജയൻ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ്റെ സംഗീതസംവിധായകൻ.

Also Read: 'ഗുഡ് ഫ്രൈഡേ' ചിത്രവുമായി ബന്ധപ്പെട്ട് റോക്കിക്കും നാദിറയ്ക്കും നേരെ സൈബർ ആക്രമണം; മറുപടിയുമായി സംവിധായകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.