മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന കാവ്യത്തിന് പുത്തൻ ദൃശ്യഭാഷ്യം ഒരുങ്ങുന്നു. 'കരുണ' എന്ന കാവ്യത്തെ ആസ്പദമാക്കി, ശ്യാം നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന 'വാസവദത്ത' എന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. തൃശൂരിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത് (Kumaran Asan karuna poem's film adaptation).
കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമിക്കുന്ന 'വാസവദത്ത' സിനിമയിൽ രേവതി സ്വാമിനാഥൻ, തമിഴ് - മലയാള നടിയായ രമ്യ, നിഷാർ ഇബ്രാഹിം, വൈക്കം ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേവതി സ്വാമിനാഥനാണ് വാസവദത്തയുടെ വേഷത്തിൽ. തോഴിയായി രമ്യയും വേഷമിടുന്നു.
ഉപഗുപ്തനായി നിഷാർ ഇബ്രാഹിം എത്തുമ്പോൾ ശങ്കര ചെട്ടിയുടെ കഥാപാത്രമാണ് വൈക്കം ഭാസി അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം അലൻസിയർ, നന്ദകിഷോർ, ഗീത വിജയൻ, 'തട്ടീം മുട്ടീം' ഫെയിം ജയകുമാർ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കിരൺ രാജ് മുളങ്കുന്നത്തുകാവാണ് വാസവദത്തയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ജിസ്സ് കൈകാര്യം ചെയ്യുന്നു. ശ്യാം നാഥ് എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ജെറി അമൽ ദേവ് ആണ്. മധു ബാലകൃഷ്ണൻ, ഗായത്രി എന്നിവർ ഗായകരായും അണിയറയിലുണ്ട്.
ആർട്ട് - കണ്ണൻ മുണ്ടൂർ, മേക്കപ്പ് - രാജേഷ് ആലത്തൂർ, കോസ്റ്റ്യൂംസ് - മുത്തു മൂന്നാർ, പ്രൊഡക്ഷൻ കൺട്രോളർ - അശ്വിൻ, കൊ - ഓഡിനേറ്റർ - ബിനീഷ് തിരൂർ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.