ETV Bharat / entertainment

'മിസ് വേൾഡ് 2024'; ചെക്ക് റിപ്പബ്ലിക്കിന്‍റെ ക്രിസ്റ്റിന പിസ്‌കോവ ലോകസുന്ദരി

ചെക്ക് സുന്ദരി ക്രിസ്റ്റിന പിസ്‌കോവയ്ക്ക് 71-ാം ലോകസുന്ദരി പട്ടം

author img

By ANI

Published : Mar 10, 2024, 7:39 AM IST

Miss World 2024  Krystyna Pyszkova  ലോകസുന്ദരി മത്സരം  ചെക്ക് റിപ്പബ്ലിക്ക് ലോകസുന്ദരി
From law student to beauty queen: Krystyna Pyszkova crowned 'Miss World 2024'

മുബൈ : 71-ാം ലോകസുന്ദരി മത്സരത്തിലെ വിജയായി ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റിന പിസ്‌കോവ. നീണ്ട 28 വർഷത്തിന് ശേഷം ഇന്ത്യയിൽ വച്ച് നടന്ന ലോകസുന്ദരി മത്സരത്തിൽ 110-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുത്തത്. പോളണ്ടിൻ്റെ മിസ് വേൾഡ് 2022 കരോലിന ബിലാവ്‌സ്‌കയാണ് തൻ്റെ പിൻഗാമിയെ കിരീടമണിയിച്ചത്.

ലെബനനിൻ്റെ യാസ്‌മിന സെയ്‌ടൂനാണ് ഫസ്റ്റ് റണ്ണറപ്പ്. പ്രാഗിലെ ചാൾസ് യൂണിവേഴ്‌സിറ്റിയിൽ നിയമ വിദ്യാർഥിനിയും ടാൻസാനിയയിലെ സോൻ്റ ഫൗണ്ടേഷൻ വൊളണ്ടിയറുമാണ് മിസ് വേൾഡ് 2024 ക്രിസ്റ്റിന പിസ്‌കോവ. മുബൈയിലെ ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്.

12 പേരടങ്ങുന്ന പാനലിൽ ബോളിവുഡ് നടിമാരായ കൃതി സനോൺ, പൂജ ഹെഗ്‌ഡെ, സാജിദ് നദിയാദ്വാല, ഹര്‍ഭജന്‍ സിങ്, രജത് ശര്‍മ്മ, അമൃത ഫഡ്‌നാവിസ്, വിനീത് ജെയിന്‍, ജൂലിയ മോര്‍ലി, ജമില്‍ സെയ്‌ദി തുടങ്ങിയവരും മാനുഷി ചില്ലാർ ഉൾപ്പെടെ മൂന്ന് മുൻ ലോകസുന്ദരിമാരും അടങ്ങിയിരുന്നു.

റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത മുകേഷ് അംബാനി ഉൾപ്പെടെ ബിഗ് ബോസ് 17-ലെ വിജയി മുനാവർ ഫാറൂഖി, നടി റുബീന ദിലൈക്ക് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.