ETV Bharat / entertainment

ഇത് മുത്തപ്പന്‍ തന്നെയോ? തുളു നാടുകളില്‍ നിറഞ്ഞാടിയ 'കൊറഗജ്ജ' മലയാളത്തിലും; ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തും - KORAGAJJA WILL RELEASE IN JANUARY

മുത്തപ്പനും കൊറഗജ്ജയും ഒന്നാണെന്ന് പറയുന്നവരുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുണ്ട്.

Koragajja Malayalam Movie  Sudhir Attavar Director  കൊറഗജ്ജ സിനിമ  മുത്തപ്പന്‍ കൊറഗജ്ജ
കൊറഗജ്ജ സിനിമയിലെ രംഗം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 11, 2024, 12:59 PM IST

മുത്തപ്പന്‍റെ കഥയുമായി സാമ്യമുള്ള 'കൊറഗജ്ജ' എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. പ്രശസ്‌ത സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാറിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സക്‌സസ് ഫിലിംസ് ത്രിവിക്രമ സിനിമാസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'കൊറഗജ്ജ' സിനിമ മലയാളം, തമിഴ്,തെലുഗു,തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തിക്കുന്നു.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും ആഗ്രഹമാണ് കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ കൊറഗജ്ജയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്.

'കൊറഗജ്ജ' എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. മാത്രമല്ല 'കൊറഗജ്ജ'യെ കുറിച്ചുള്ള മൂന്ന് സിനിമകള്‍ പൂര്‍ത്തികരിക്കാനാവാതെ നിന്നുപോയിട്ടുണ്ട്. ആ അവസരത്തിലാണ് മലയാള ചിത്രമായ 'കൊറഗജ്ജ 'പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതോടെ കന്നഡ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

തെയ്യങ്ങളുടെ നാടായ ഉത്തരമലബാറിൽ ചമയത്തിലും ചടങ്ങിലും വ്യത്യസ്‌തത പുലർത്തുന്ന അനുഷ്‌ഠാന കലാരൂപമാണ് കൊറഗജ്ജ തെയ്യം. കാസർകോട് മുതൽ ഉഡുപ്പി വരെയുള്ള വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ കൊറഗജ്ജ കെട്ടിയാടാറുണ്ട്. ഭൂതകാലത്തിന്‍റെ പ്രതിഫലനമായാണ് കൊറഗജ്ജയെ തുളുനാട്ടുകാർ കാണുന്നത്. മുത്തപ്പനും കൊറഗജ്ജയും ഒന്നാണെന്ന് പറയുന്നവരുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുണ്ട്.

KORAGAJJA MALAYALAM MOVIE  SUDHIR ATTAVAR DIRECTOR  കൊറഗജ്ജ സിനിമ  മുത്തപ്പന്‍ കൊറഗജ്ജ
കൊറഗജ്ജ (ETV Bharat)

ഹോളിവുഡിലും-ബോളിവുഡിലും പ്രശസ്‌ത അഭിനേതാവായ കബീർ ബേദി, ഹോളിവുഡ്-ബോളിവുഡിലും ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യൻ ബാൾ ഡാൻസറുമായ സന്ദീപ് സോപർക്കർ, ബോളിവുഡിലെ പ്രശസ്‌തനായ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്‌ത താരം ഭവ്യ, 'ഒരാൾ മാത്രം','കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ' എന്ന സിനിമയിലെ നായിക ശ്രുതി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'സ്വന്തം എന്ന് കരുതി' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടിയാണ് ശ്രുതി. അടൂർ ഗോപാലകൃഷ്‌ണന്‍റെ "വിധേയൻ" എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പടീൽ ഈ ചിത്രത്തിൽ അഭിയയിക്കുന്നുണ്ട്. കന്നട,തുളു ഭാഷകളിലെ പ്രശസ്‌ത നാടക അഭിനേതാവ് കൂടിയാണ് നവീൻ.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'തനിയ' എന്ന ആദിവാസി യുവാവ് 'കൊറഗജ്ജയായി ദൈവികത്വം ലഭിച്ചതെങ്ങനെ എന്ന പഠനം ഒന്നര വര്‍ഷത്തോളം സുധീർ അത്താവാര്‍ നടത്തി. തുടര്‍ന്നാണ് സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. ടെലികോം മിനിസ്ട്രിയിൽ ഉന്നത ഉദ്യോഗസ്ഥനായ സുധീർ അത്താവാർ തന്‍റെ ജോലി രാജി വെച്ചാണ് പഠനം നടത്തിയത്.

സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. കൊറഗജ്ജയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഭൂരിഭാഗവും നിര്‍വഹിക്കുന്നത് എറണാകുളത്താണ്. ചിത്രത്തിന്‍റെ ശബ്‌ദ മിശ്രണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ക്യാമറമാൻ മനോജ് പിള്ളയും പവൻ കുമാറും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്‍റെ ഗ്രാഫിക്‌സ് ലവൻ- കുശൻ ഗ്രാഫിക്‌സ് ആണ് നിർവ്വഹിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ലിജു പ്രഭാകറാണ് കളറിസ്റ്റ്. ജിത്-ജോഷ്, വിദ്യാധർ ഷെട്ടി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ- ബിപിൻ ദേവ്. മലയാളസിനിമയിലെ പ്രഗൽഭരായ ടെക്നീഷ്യന്മാരും ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അന്താരാഷ്ട്ര നിലയിൽ പ്രശസ്‌തനായ സംവിധായകൻ എം. എസ് സത്യൂവിന്‍റെ ചിത്രങ്ങളിൽ ഗാനരചയിതാവും, സഹസംവിധായകനുമായിരുന്ന സുധീർ അത്താവാർ ഇതിനോടകം

മൂന്നു റേഡിയോ മിർച്ചി അവാർഡുകളും, ബിഗ്എഫ്. എം 92.7 അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. നാടകത്തിലൂടെയായിരുന്നു കലാ ജീവിതത്തിലേക്ക് അരങ്ങേറിയത്. സുധീർ അത്താവാറിന്റെ " ഗുൽ എ ബകാവലി " എന്ന നാടകം എട്ടാമത്തെ വേൾഡ് തിയേറ്റര്‍ ഒളിമ്പിക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

KORAGAJJA MALAYALAM MOVIE  SUDHIR ATTAVAR DIRECTOR  കൊറഗജ്ജ സിനിമ  മുത്തപ്പന്‍ കൊറഗജ്ജ
കൊറഗജ്ജ സിനിമയിലെ രംഗം (ETV Bharat)

അടുത്തിടെ ദിവസങ്ങൾക്കു മുമ്പ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച ചിത്രം എന്നിവയ്ക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണർ രമേശ് ബയസ്,സുധീർ അത്താവാറിന് നല്‌കി ആദരിച്ചു. രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മികച്ച സംവിധായകനുള്ള അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ "കൊറഗജ്ജാ"എന്ന ചിത്രത്തിൽ കലാസംവിധായകനായും,കോസ്റ്റ്യൂം ആന്‍റ് മേക്കപ്പ് ഡിസൈനറായും സുധീർ അത്താവാർ പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഒ-എ എസ് ദിനേശ്,വിവേക് വിനയരാജ്.

Also Read:ഗംഭീര ദൃശ്യ വിരുന്ന് ഉറപ്പ്; ഞെട്ടിക്കുന്ന ട്രെയിലറുമായി 'കങ്കുവ'; ബ്രഹ്മാണ്ഡ ചിത്രം വരുന്നത് 10,000 സ്‌ക്രീനുകളില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.