ETV Bharat / entertainment

റിലീസിനൊരുങ്ങി കിരൺ അബ്ബാവരത്തിൻ്റെ ക; പുതിയ അപ്‌ഡേറ്റ് പുറത്ത് - KA movie overseas distribution

author img

By ETV Bharat Entertainment Team

Published : 1 hours ago

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തിക്കുന്നത്. കിരൺ അബ്ബാവരം നായകനായി എത്തുന്ന ഒരു പിരീഡ് ആക്ഷൻ ത്രില്ലറാണ് ചിത്രം.

KA  KIRAN ABBAVARAM  ക ഓവർസീസ് വിതരണം  കിരൺ അബ്ബാവരത്തിൻ്റെ ക
KA movie overseas distribution (ETV Bharat)

തെലുഗു താരം കിരൺ അബ്ബാവരത്തിൻ്റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് 'ക'. 'മീറ്റർ', 'റൂൾസ് രഞ്ജൻ', 'വിനാരോ ഭാഗ്യമു വിഷ്‌ണു കഥ' എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്‌തനായ താരമാണ് കിരൺ അബ്ബാവരം. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. 'ക'യുടെ ഓവർസീസ് വിതരണം ശ്ലോക എന്‍ര്‍ടെയിന്‍മെന്‍റ്സ്‌ സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയാക്കി 'ക' റിലീസിനൊരുങ്ങുകയാണ്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദർശനത്തിനെത്തിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്.

ഒരു പിരീഡ് ആക്ഷൻ ത്രില്ലറായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ് സിനിമയുടെ രചനയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. ശ്രീ ചക്രാസ് എൻ്റർടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ചിന്താ ഗോപാലകൃഷ്‌ണ റെഡ്ഡിയാണ് സിനിമയുടെ നിര്‍മ്മാണം.

തൻവി റാം ആണ് ചിത്രത്തില്‍ കിരൺ അബ്ബാവരത്തിൻ്റെ നായികയായി എത്തുന്നത്. രാധ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ തൻവി അവതരിപ്പിക്കുന്നത്. നയനി സരികയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തും.

വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക. എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, സംഗീതം - സാം സി.എസ്, കലാ സംവിധാനം - സുധീർ മചാർല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - ക പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'ക'; തൻവി റാമിൻ്റെ പോസ്‌റ്റർ ശ്രദ്ധേയം - Tanvi Ram KA poster

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.