54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ആടുജീവിതം'. മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച തിരക്കഥ ഉള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് 'ആടുജീവിതം' സ്വന്തമാക്കിയത്.
'ആടുജീവിത'ത്തിലൂടെ പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും പങ്കിട്ടു. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയ മികവാണ് ഉര്‍വശിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 'തടവ്' എന്ന സിനിമയിലെ പ്രകടനത്തിന് ബീന ആര്‍ ചന്ദ്രനും അവാര്‍ഡിന് അര്‍ഹയായി.
മമ്മൂട്ടി നായകനായി എത്തിയ 'കാതല്‍' ആണ് മികച്ച ചിത്രം. 'ആടുജീവിത'ത്തിലൂടെ ബ്ലെസ്സി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള പുരസ്‌കാരവും 'ആടുജീവിത'ത്തിനാണ്. വിഖ്യാത സാഹിത്യകാരന്‍ ബെന്യാമിന്‍റെ പ്രശസ്‌ത കൃതിയായ 'ആടുജീവിത'ത്തിന്‍റെ സിനിമാവിഷ്‌കാരമായിരുന്നു ബ്ലെസ്സി സംവിധാനം ചെയ്‌ത 'ആടുജീവിതം'.
സെക്രട്ടേറിയേറ്റിലെ പിആര്‍ ചേംബറില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര ജൂറി അധ്യക്ഷനായ കമ്മിറ്റിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
ആടുജീവിതം നേടിയ പുരസ്‌കാരങ്ങള്‍
മികച്ച നടന്‍ - പൃഥ്വിരാജ്
മികച്ച സംവിധാനയകന്‍ - ബ്ലെസ്സി
മികച്ച ജനപ്രിയ ചിത്രം - ആടുജീവിതം
മികച്ച ഛായാഗ്രാഹണം - സുനില്‍ കെ എസ്
മികച്ച അവലംബിത തിരക്കഥ - ബ്ലെസ്സി
മികച്ച ശബ്‌ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് - രഞ്‌ജിത്ത് അമ്പാടി
മികച്ച നടനുള്ള ജൂറി പരാമര്‍ശം - കെ ആര്‍ ഗോകുല്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടിക
മികച്ച ചിത്രം - കാതല്‍
മികച്ച നടന്‍ - പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടിമാര്‍ - ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍
മികച്ച സംവിധായകന്‍ - ബ്ലെസ്സി (ആടുജീവിതം)
മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട
മികച്ച തിരക്കഥ - ബ്ലെസ്സി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്‌ണന്‍ (ഇരട്ട)
മികച്ച ഛായാഗ്രാഹകന്‍ - സുനില്‍ കെ.എസ് (ആടുജീവിതം)
മികച്ച സ്വഭാവ നടന്‍ - വിജയരാഘവന്‍
മികച്ച സ്വഭാവ നടി - ഗ്രീഷ്‌മ ചന്ദ്രന്‍
മികച്ച സംഗീത സംവിധായകന്‍ - ജസ്‌റ്റിന്‍ വര്‍ഗീസ്
മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍
മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച പിന്നണി ഗായകന്‍ - വിദ്യാധരന്‍ മാസ്‌റ്റര്‍
മികച്ച പിന്നണി ഗായിക - ആന്‍ ആമി
മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ്
മികച്ച ബാലതാരം (ആണ്‍) - അവ്യുക്‌ത് മേനോന്‍
മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാഖ് (തടവ്)
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം - ആടുജീവിതം (ബ്ലെസ്സി)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റുകള്‍ - സുമംഗല, റോഷന്‍ മാത്യു
മികച്ച വസ്‌ത്രാലങ്കാരം - ഫെമിന ജബ്ബാര്‍ (ഓ ബേബി)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് - രഞ്ജിത് അമ്പാടി
മികച്ച ശബ്‌ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മികച്ച കലാസംവിധാനം - മോഹന്‍ദാസ് (2018)
മികച്ച നൃത്ത സംവിധാനം - ജിഷ്‌ണു (സുലേഖ മൻസിൽ)
മികച്ച ചലച്ചിത്ര ഗ്രന്ഥം - മഴവില്‍ കണ്ണിലൂടെ (കിഷോര്‍ കുമാര്‍)
മികച്ച നടനുള്ള ജൂറി പരാമര്‍ശം - കൃഷ്‌ണന്‍ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
മികച്ച ചിത്രസംയോജകന്‍ - സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ )
മികച്ച കളറിസ്റ് - വൈശാഖ് ശിവഗണേഷ് (ആടുജീവിതം)
വിഎഫ്എക്‌സ് (പ്രത്യേക ജൂറി പരാമർശം) - ആൻഡ്രൂ ഡിക്രൂസ്, വിശാൽ ബാബു (2018 )
മികച്ച സിനിമയ്‌ക്കുള്ള ജൂറി പുരസ്‌കാരം - ഗഗനചാരി