ETV Bharat / entertainment

'കട്ടീസ് ഗ്യാങ്' വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Kattees Gang Movie Updates - KATTEES GANG MOVIE UPDATES

'കട്ടീസ് ഗ്യാങ്' മെയ് 16ന് തിയേറ്ററുകളിലേക്ക്.

KATTEES GANG FIRST LOOK POSTER  KATTEES GANG RELEASE  കട്ടീസ് ഗ്യാങ്  SAJIN CHERUKAYIL UNNI LALU MOVIE
Kattees Gang (entertainment reporter)
author img

By ETV Bharat Kerala Team

Published : May 2, 2024, 5:44 PM IST

ണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവർ പ്രധാന കഥാപാത്രങ്ങളായി മലയാളത്തിൽ ഒരു സിനിമ എത്തുന്നു. 'കട്ടീസ് ഗ്യാങ്' എന്ന ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. നവാഗതനായ അനിൽദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.

തമിഴിൽ ഏറേ ശ്രദ്ധേയനായ യുവ നടൻ സൗന്ദർ രാജനും 'കട്ടീസ് ഗ്യാങ്' സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. സൗന്ദർ രാജന്‍റെ മലയാള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സൗഹൃദത്തിന്‍റെ കഥ പറയുന്ന 'കട്ടീസ് ഗ്യാങ്' മെയ് പതിനാറിന് പ്രദർശനത്തിനെത്തും.

പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്, വിസ്‌മയ തുടങ്ങിയവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഷ്യാനിക്ക് സിനിമാസിന്‍റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരനാണ് ഈ ചിത്രത്തിന്‍റെ നിർമാണം. രാജ് കാർത്തിയുടേതാണ് തിരക്കഥ.

ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ വി നാരായണൻ ആണ്. എഡിറ്റിങ് റിയാസ് കെ ബദറും കൈകാര്യം ചെയ്യുന്നു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാൽ ആണ്. രാജ് കാർത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ആനക്കട്ടി, പൊള്ളാച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായത്.

പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, പ്രൊജക്‌ട് ഡിസൈൻ - രാജീവ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീനു കല്ലേലിൽ, മേക്കപ്പ് - ഷാജി പുൽപള്ളി, കോസ്റ്റ്യൂംസ് - സൂര്യ, സ്റ്റിൽസ് - ടി ആർ കാഞ്ചൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജീവ് ഷെട്ടി, റിയാസ് ബഷീർ, അസോസിയേറ്റ് ഡയറക്‌ടർ - സജിൽ പി സത്യനാഥൻ, രജീഷ് രാജൻ, ആക്ഷൻ - അനിൽ, കളറിസ്റ്റ് - ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ - രാംജിത്ത്, പരസ്യകല - പ്രാൺ.

ALSO READ: സൂപ്പർസ്‌റ്റാർ നിതിൻ മോളിയും വിനീത് ശ്രീനിവാസനും തമ്മില്‍ എന്താണ് ബന്ധം; നിവിൻ പോളി പറയുന്നതിങ്ങനെ..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.