യൂട്യൂബിൽ തരംഗമായ 'കരിക്ക്' വെബ് സീരിസിലൂടെ പ്രേക്ഷകപ്രീതി ആർജിച്ച താരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ വച്ചാണ് വിവാഹ ചടങ്ങ് നടന്നത്.
'കരിക്ക്' ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്‍റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കരിക്ക് താരങ്ങളായ അർജുൻ, അനു കെ അനിയൻ തുടങ്ങിയവരെല്ലാം വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വധൂവരന്മാർക്ക് ആശംസകൾ നേർന്നിരുന്നു. ആരാധകരും കിരണിനും ആതിരയ്‌ക്കും ആശംസകളുമായി എത്തുന്നുണ്ട്.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് കിരൺ. കരിക്ക് നിർമിച്ച നിരവധി വെബ് സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കിരൺ കൈകാര്യം ചെയ്‌തിട്ടുണ്ട്. കരിക്കിൻ്റെ ഏറ്റവും പുതിയ വെബ് സീരീസായ 'മോക്ക'യിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ALSO READ: നടൻ സുദേവ് നായർ വിവാഹിതനായി