ETV Bharat / entertainment

സിദ്ധാർത്ഥ് മൽഹോത്രയുടെ യോദ്ധ എത്തുന്നു ; മാർച്ച് 15ന് തിയേറ്ററുകളിലേക്ക് - സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

പോസ്റ്ററില്‍ മാസ് ആക്ഷൻ ലുക്കിലാണ് സിദ്ധാർത്ഥ് മൽഹോത്ര പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Yodha teaser date out  Karan Johar  Sidharth Malhotra  സിദ്ധാര്‍ത്ഥ് മല്‍ഹോത്ര  യോദ്ധ പോസ്റ്റര്‍
Karan Johar Airdrops Yodha Poster with Adrenaline-Fueled Video from Skies, Unveils Teaser Date
author img

By ETV Bharat Kerala Team

Published : Feb 15, 2024, 1:52 PM IST

ഹൈദരാബാദ് : പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിദ്ധാർത്ഥ് മൽഹോത്ര നായകനായെത്തുന്ന ചിത്രം യോദ്ധയുടെ പോസ്റ്റർ പുറത്ത്. ഫെബ്രുവരി 19നുള്ള ചിത്രത്തിന്‍റെ ടീസർ ലോഞ്ചിന് മുന്നോടിയായാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്‌തമായ രീതിയിലായിരുന്നു ചിത്രത്തിന്‍റെ പോസ്റ്റര്‍ പ്രകാശനം.

മാർച്ച് 15 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ഒരു സാഹസിക വീഡിയോയിലൂടെയാണ് കരൺ ജോഹർ യോദ്ധയുടെ ടീസർ തീയതി പ്രഖ്യാപിച്ചത്. പോസ്റ്റർ കയ്യിൽ പിടിച്ച് ഒരു കൂട്ടം സ്കൈഡൈവർമാരുടെ സംഘം വിമാനത്തിൽ നിന്ന് ചാടുന്നത് വീഡിയോയിൽ കാണാം. പ്രേക്ഷകര്‍ക്ക് ആവേശം ജനിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍ റിലീസ്.

ദുബായിലെ ആകാശത്ത് 13,000 അടി ഉയരത്തില്‍ നിന്നാണ് പോസ്റ്റര്‍ പ്രകാശനം ചെയ്‌തത്. ഇത്തരത്തില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ ബോളിവുഡ് സിനിമയായ യോദ്ധ ഇതിനോടകം തന്നെ ചരിത്രം സൃഷ്‌ടിച്ചുവെന്ന് കരൺ ജോഹര്‍ വെളിപ്പെടുത്തി.

പോസ്റ്ററില്‍ മാസ് ആക്ഷൻ ലുക്കിലാണ് സിദ്ധാർത്ഥ് മൽഹോത്ര പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യോമാഭ്യാസങ്ങളുടെ ആവേശകരമായ പ്രദർശനം, വരാനിരിക്കുന്ന ആക്ഷൻ പാക്ക് സിനിമയെ കൂടുതൽ സസ്പെൻസിലാക്കിയിരിക്കുകയാണ്.

പുഷ്‌കർ ഓജയുടെയും, സാഗർ ആംബ്രെയുടെയും സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സിദ്ധാർത്ഥ് മൽഹോത്ര, റാഷി ഖന്ന, ദിഷ പടാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസാധാരണമായ ആക്ഷൻ കോമഡിയാണ് ചിത്രം എന്നാണ് സൂചന. ധർമ്മ പ്രൊഡക്ഷൻസിന് കീഴിൽ ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് യോദ്ധ നിർമ്മിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.