ETV Bharat / entertainment

ആരാധകരെ ഞെട്ടിക്കാന്‍ 'കണ്ണപ്പ' വരുന്നു; വിഷ്‌ണു മഞ്ചുവിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്ത് - KANNAPPA MOVIE RELEASE DATE

മോഹൻലാൽ തെലുഗില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'.

KANNAPPA TELUGU MOVIE  VISHNU MANCHU ACTOR KANNAPPA  കണ്ണപ്പ റിലീസ് തിയതി പ്രഖ്യാപിച്ചു  കണ്ണപ്പ തെലുഗു സിനിമ
കണ്ണപ്പ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 25, 2024, 5:15 PM IST

മോഹൻലാൽ തെലുഗില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'. വിഷ്‌ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ബ്രാഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുഗു ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2025 ഏപ്രില്‍ 25 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് കണ്ണപ്പ ഒരുങ്ങുന്നത്. മോഹന്‍ ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. പ്രീതി മുകുന്ദനാണ് നായിക. പ്രഭാസ്, ശരത് കുമാര്‍, അക്ഷയ് കുമാര്‍, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ശിവനായി അക്ഷയ് കുമാറും നന്ദിയായി പ്രഭാസും എത്തുമെന്നാണ് സൂചന.

മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

അടുത്തിടെ ചിത്രത്തിലെ പ്രഭാസിന്‍റെ ലുക്ക് ചോര്‍ന്നതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഫോട്ടോ ചോര്‍ത്തിയ ആളെ കണ്ടെത്തിയാല്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അറിയിച്ചിരുന്നു.

Also Read:'കണ്ണപ്പ'യിലെ പ്രഭാസിന്‍റെ ലുക്ക് ചോര്‍ത്തിയത് ആര്? കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.