ETV Bharat / entertainment

ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി;കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് ഉടന്‍ പ്രഖ്യാപിക്കും - EMERGENCY GETS CENSOR CERTIFICATE

'എമര്‍ജന്‍സി' സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കങ്കണ.

Kangana Ranaut Emergency  Emergency CLEARED by CBFC  കങ്കണ റണൗട്ട്  എമര്‍ജന്‍സി സിനിമ
Emergency gets censor certificate (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 17, 2024, 7:11 PM IST

കങ്കണ റണൗട്ട് സംവിധാനം ചെയ്‌ത് നായികയായി എത്തുന്ന ചിത്രമായ 'എമര്‍ജന്‍സി'ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി കങ്കണ റണൗട്ട് വ്യാഴാഴ്‌ച എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്‍റെ റിലീസ് തിയതി ഉടനെ പ്രഖ്യാപിക്കുമെന്നും കങ്കണ അറിയിച്ചു. ഇതോടൊപ്പം എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കങ്കണ നന്ദിയറിച്ചു.

സെന്‍സര്‍ ബോര്‍ഡിന്‍റെ പുന:പരിശോധന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്‌റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഏകദേശം പതിമൂന്ന് മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുന: പരിശോധന കമ്മിറ്റി അറിയിച്ചിരുന്നു.

'എമര്‍ജന്‍സി'യുടെ റിലീസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുമായി നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്‌ത ശേഷം എമര്‍ജന്‍സി സിനിമ റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി നിര്‍ദേശിച്ചതായി ബോംബെ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

1975 ല്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കങ്കണ 'എമര്‍ജന്‍സി' സിനിമ സംവിധാനം ചെയ്‌തത്. കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. സെന്‍സര്‍ ലഭിക്കുന്നത് ഒഴികെ ബാക്കി എല്ലാ ജോലികളും പൂര്‍ത്തിയായിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുമ്പോഴാണ് സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. സിനിമ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകളും ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡന്‍റ് ഹര്‍ജീനന്ദര്‍ സിങ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചതോടെ ചിത്രത്തിന്‍റെ പ്രദര്‍ശനാനുമതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ഇതേ തുടര്‍ന്ന്ചി ത്രത്തിന്‍റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും തിരിച്ചടിയായതോടെ റിലീസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.

Also Read:കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ്; ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.