സാഗർ ഹരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പുത്തന്‍ ചിത്രം കനക രാജ്യത്തിൻ്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രത്തില്‍ ഇന്ദ്രൻസും മുരളി ഗോപിയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജൂലൈ 5-ആണ് ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തീയതി. അണിയറപ്രവർത്തകർ പുറത്തു വിട്ട പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുങ്ങിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനക രാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് നിർമാതാവ്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ ആഖ്യാനം.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്‌ണ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹരിനാരായണൻ്റെ വരികൾക്ക് അരുൺ മുരളീധരനാണ് ഈണം പകർന്നിരിക്കുന്നത്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
മറ്റ് അണിയറ പ്രവര്‍ത്തകര്‍ : കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, പിആർഒ.- ആതിര ദിൽജിത്ത്, ശിവപ്രസാദ്, വാഴൂർ ജോസ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ALSO READ: 'ടർബോ' കുതിപ്പ്; മൂന്നാം വാരത്തിലും 200ലധികം തീയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം