ETV Bharat / entertainment

കാത്തിരിപ്പിന് വിരാമം; കമൽഹാസന്‍ ചിത്രം 'ഇന്ത്യൻ 2' ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു - INDIAN 2 OTT RELEASE DATE - INDIAN 2 OTT RELEASE DATE

കമൽഹാസൻ പ്രധാനവേഷത്തലെത്തിയ ഇന്ത്യൻ-2 ഓഗസ്റ്റ് 9ന് ഒടിടി റിലീസിനെത്തും. നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

INDIAN 2 ON NETFLIX  KAMAL HAASAN MOVIES  ഇന്ത്യൻ 2 ഒടിടിയിലേക്ക്  KAMAL HAASAN SHANKAR MOVIES
Indian 2 (ETV Bharat)
author img

By PTI

Published : Aug 4, 2024, 6:57 PM IST

ലകനായകന്‍ കമൽഹാസന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യൻ 2' ഒടിടിയിലേക്ക്. ഓഗസ്റ്റ് 9 മുതൽ നെറ്റ്ഫ്ലിക്‌സിൽ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇൻസ്റ്റാഗ്രാമിലൂടെ നെറ്റ്ഫ്ലിക്‌സാണ് അറിയിച്ചത് .

വിവിധ ഭാഷകളിലായി ജൂലൈ 12നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. എസ് ശങ്കർ സംവിധാനം ചെയ്‌ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിനും എ സുബാസ്‌കരനും ചേർന്നാണ്. 1996-ലെ തമിഴ് ബ്ലോക്ക്ബസ്റ്റർ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗമാണിത്.

'ഇന്ത്യൻ' സിനിമയിലെ അഴിമതിക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയും വിജിലന്‍റുമായ സേനാപതിയായാണ് കമൽഹാസൻ 'ഇന്ത്യൻ 2' വിലും എത്തുന്നത്. കമൽഹാസനെ കൂടാതെ സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Also Read: യങ് ലുക്കില്‍ ദളപതി, കിടിലൻ ഡാൻസുമായി മീനാക്ഷി; 'ഗോട്ട്' സോങ്ങ് 'സ്‌പാര്‍ക്ക്' തരംഗമാകുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.