ETV Bharat / entertainment

'ഇന്ത്യൻ 2' വൈകില്ല; കമൽഹാസൻ സിനിമയുടെ റിലീസ് ജൂലൈയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് പുതിയ പോസ്റ്റർ - Indian 2 Latest Poster - INDIAN 2 LATEST POSTER

സംവിധായകൻ ഷങ്കറും ഉലകനായകൻ കമൽഹാസനും ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. സിദ്ധാർത്ഥ്, കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, വിവേക്, നെടുമുടി വേണു തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

KAMAL HAASAN STARRER INDIAN 2  INDIAN 2 UPDATES  INDIAN 2 RELEASE  കമൽഹാസൻ ഇന്ത്യൻ 2 സിനിമ
Indian 2 (Photo: Instagram/Lyca Productions)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 6:09 PM IST

1996-ലെ തമിഴ് ബ്ലോക്ക്ബസ്റ്റർ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രഖ്യാപനം മുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രാസ്വാദകർ. ബ്രാഹ്മാണ്ഡ സംവിധായകൻ ഷങ്കറും ഉലകനായകൻ കമൽഹാസനും ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ 'ഇന്ത്യൻ 2' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

സിനിമയുടെ റിലീസ് ജൂലൈയിൽ തന്നെ ഉണ്ടാവുമെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റർ. നേരത്തെ ഒന്നിലധികം തവണ ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിയിരുന്നു. ഒടുവിൽ 2024 ജൂലൈ 12-ന് 'ഇന്ത്യൻ 2' തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എന്നാൽ അടുത്തിടെ, സിനിമയുടെ റിലീസ് ഓഗസ്റ്റിലേക്ക് മാറ്റിവച്ചേക്കാമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു. ഇത് സിനിമയ്‌ക്കായി കാത്തിരിക്കുന്ന ആരാധകരെ ഏറെ നിരാശരാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ഇപ്പോഴിതാ നിർണായകമായ പ്രതികരണത്തിലൂടെ ഇത്തരം അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ് നിർമാതാക്കൾ. അവരുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ, 'ഇന്ത്യൻ 2' ജൂലൈ 12ന് തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു. കമൽഹാസനെ സേനാപതിയായി അവതരിപ്പിക്കുന്ന ഒരു പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഇതോടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ഇന്ത്യൻ 2' ജൂലൈ 12ന് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. തമിഴ്, തെലുഗു, ഹിന്ദി എന്നിവയുൾപ്പടെ ഒന്നിലധികം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് 'ഇന്ത്യൻ 2'വിൻ്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നത്. താരനിബിഡമായ പരിപാടി ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി എന്നതിൽ സംശയമില്ല.

സിദ്ധാർത്ഥ്, കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, വിവേക്, നെടുമുടി വേണു തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിൽ ഉലകനായകനൊപ്പം സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം വിവിധ പ്ലാറ്റ്‌ഫോമുകളിൽ ജനപ്രിയമായിക്കഴിഞ്ഞു.

ALSO READ: സൂരറൈ പൊട്ര് ഹിന്ദി റീമേക്ക്; അക്ഷയ് കുമാർ ചിത്രം 'സർഫിറ'യുടെ ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.