വൈജയന്തി മുവീസിന്‍റെ ബാനറിൽ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം 'കൽക്കി 2898 എഡി'യുടെ സുപ്രധാന അപ്‌ഡേറ്റ് പുറത്ത്. പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ ട്രെയിലർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൽക്കിയുടെ ട്രെയിലർ ജൂൺ 10ന് റിലീസ് ചെയ്യും.
ചിത്രത്തിന്‍റെ ട്രെയിലറിനായി പ്രേക്ഷകർ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇപ്പോഴിതാ റിലീസ് തീയതി പുറത്തുവന്നതോടെ ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അതേസമയം ജൂൺ 27നാണ് ആഗോള തലത്തിൽ കൽക്കി പ്രദർശനത്തിനെത്തുക.
പ്രഭാസിന്‍റെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്നാകും ഈ ചിത്രം എന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്‌ക്രീനിങ് എപ്പിസോഡ് അവതരിപ്പിക്കുന്നത് ടീം കൽക്കിയാണ്. ആദ്യ എപ്പിസോഡായ ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രൈം വീഡിയോയിലൂടെ പുറത്തുവന്ന ആനിമേഷൻ സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
ബോളിവുഡ് താരം ദീപിക പദുകോൺ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. വൈജയന്തി മുവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന കൽക്കിയിൽ അമിതാഭ് ബച്ചനും കമൽ ഹാസനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ദിഷ പടാനിയാണ് മറ്റൊരു ശ്രദ്ധേയതാരം.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പിലെ താരപ്പോര് ; വാണവരാരൊക്കെ ?