ETV Bharat / entertainment

വിവാഹത്തിന് മുന്‍പ് ചെറിയൊരു പുഷ്‌ അപ്പ്; കണ്ണനെ കണ്ട് അമ്പരന്ന് പാര്‍വതി- വിവാഹ വീഡിയോ - KALIDAS TARINI WEDDING VIDEO

വിവാഹത്തിന് വേണ്ടി വധുവരന്മാര്‍ അണിഞ്ഞൊരുങ്ങുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

KALIDAS JAYARAM MARRIAGE  PARVATHY JAYARAM SON MARRIAGE  കാളിദാസ് വിവാഹ വീഡിയോ  കാളിദാസ് താരിണി കലിംഗരായര്‍
കാളിദാസ് ജയറാം വിവാഹ വീഡിയോയില്‍ നിന്ന് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 9, 2024, 12:42 PM IST

കാളിദാസ് ജയറാമിന്‍റെ വിവാഹമായിരുന്നു ഇന്നലെ( ഡിസംബര്‍ 8) സോഷ്യല്‍ മീഡിയയിലൊക്കെ നിറഞ്ഞു നിന്നിരുന്നത്. മോഡലായ താരിണി കലിംഗരായരെയാണ് കാളിദാസ് ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് താലി ചാര്‍ത്തിയത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പാര്‍വതിയെ കാണിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പഞ്ചകം രീതിയില്‍ അണിഞ്ഞൊരുങ്ങുന്ന കാളിദാസും പീച്ച് നിറത്തില്‍ സാരി ധരിച്ചെത്തിയ താരിണിയുമാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.

എന്നാല്‍ ഈ വീഡിയോയില്‍ തന്നെ സഹോദരി മാളവികയുടെ ഭര്‍ത്താവിന് മുന്നില്‍ വച്ച് പുഷ്‌ അപ് എടുത്ത് ശരീരം ഫിറ്റാക്കി വയ്ക്കുന്നുണ്ട് കാളിദാസ്. സാധാരണ പുറത്തേക്ക് പോകുമ്പോള്‍ റെഡിയാവുന്നതിനായി മൂന്ന് മണിക്കൂര്‍ താരിണി എടുക്കാറുണ്ടെന്നും ഇന്ന് സ്വന്തം വിവാഹത്തിന് അവള്‍ എത്ര നേരമെടുക്കമെന്ന് നോക്കിയിരിക്കുകയാണെന്നും കാളിദാസ് പറയുന്നുണ്ട്.

കല്യാണത്തിനായി അണിഞ്ഞൊരുങ്ങി കാളിദാസ് തന്‍റെ മുന്നില്‍ എത്തിയപ്പോള്‍ താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു താരിണിയുടെ കമന്‍റ്.

സുരേഷ് ഗോപിയുടെയും രാധിക സുരേഷിന്‍റെയുമുള്‍പ്പെടെയുള്ളവരുടെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ഇരുവരും ഗുരുവായൂരിലേക്ക് തിരിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവാഹ ശേഷം വലിയൊരു സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് കാളിദാസ് പറഞ്ഞു. "എന്‍റെ വലിയൊരു സ്വപ്‌നമാണ്. ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്. ഞാൻ ലിറ്റിൽ എന്നു വിളിക്കുന്ന താരിണിക്കൊപ്പം ഒരു ഘട്ടം. ജീവിതത്തിലെ പുതിയ വഴിത്തിരിവാണ്.

പ്രീ വെഡിങ് പാർട്ടിയിൽ കുറച്ചു ടെൻഷൻ തോന്നിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ മുതൽ ശാന്തത തോന്നി," വിവാഹദിനത്തിലെ സന്തോഷം പങ്കിട്ട് കാളിദാസ് പറഞ്ഞു.

ഈ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറത്താണെന്ന് താരിണിയും പ്രതികരിച്ചു.

അതേസമയം ജയറാം- പാര്‍വതി ദമ്പതികളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് താരങ്ങള്‍.

"ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്ന് വാക്കുകള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. 1992 സെപ്‌റ്റംബര്‍ ഏഴാം തിയതി അശ്വതി ( പാര്‍വതി) യുടെ കഴുത്തില്‍ ഗുരുവായൂരപ്പന്‍റെ മുമ്പില്‍ വച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി എന്ന് ജയറാം പറഞ്ഞു.

നീലഗിരി മസിനഗുഡി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

Also Read:താരിണിയെ ചേര്‍ത്ത് ചുംബിച്ച് കാളിദാസ്, വിവാഹ ഫോട്ടോകള്‍ വൈറല്‍; മനം നിറഞ്ഞ് ജയറാമും പാര്‍വതിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.