താന്‍ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ച് നടന്‍ കൃഷ്‌ണ കുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറുമായ ദിയ കൃഷ്‌ണ. മൂന്നു മാസം വരെ ഇക്കാര്യം സര്‍പ്രൈസ് ആക്കി വയ്ക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ അതിന് മുന്‍പേ തന്നെ പലരും ഈ വിശേഷം ഊഹിച്ചെന്നും ദിയ സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ദിയ ആരാധകരെ അറിയിച്ചത്. ഇത് മൂന്നാം മാസത്തിലാണെന്നും താരം വ്യക്തമാക്കി.
"ഞങ്ങളുടെ കുഞ്ഞ് അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം തന്നെ പലരും ഊഹിച്ചതാണ്. അതെ നിങ്ങളുടെ ഊഹം ശരിയാണ്. മൂന്ന് മാസത്തെ സ്‌കാനിങ് വരെ ഇത് രഹസ്യമാക്കി വയ്ക്കണം എന്നുണ്ടായിരുന്നു എനിക്ക്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഞങ്ങള്‍ക്ക് വേണം. ദിയ കുറിച്ചു.
ഇതിന് പിന്നാലെ സ്‌കാനിങ് ചെയ്യുന്നതിന്‍റെ വീഡിയോയും ദിയ പങ്കുവച്ചിട്ടുണ്ട്. "നമ്മുടെ കുഞ്ഞു മാലാഖ, നിന്നെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ, നീ എന്നെപ്പോലെ തന്നെ നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു", എന്ന കുറിപ്പോടെയാണ് ദിയ വീഡിയോ പങ്കുവച്ചത്.
നിരവധി പേരാണ് ദിയയ്ക്ക് ആശംസയുമായി എത്തിയത്. കുഞ്ഞ് അതിഥിയുടെ വരവിനായി കാത്തിരിക്കുന്നുവെന്നാണ് അഹാന കൃഷ്‌ണ കുമാര്‍ കുറിച്ചത്.
അമ്മയാവുക എന്നതാണ് തന്‍റെ വലിയ സ്വപ്‌നമെന്ന് പല അഭിമുഖങ്ങളിലും ദിയ പറഞ്ഞിരുന്നു. മൂന്ന് മക്കള്‍ വരെ വേണമെന്നും ദിയ പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ രണ്ടു മാസങ്ങളിലായി ദിയ ഗര്‍ഭിണിയാണോയെന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനോട് ദിയയോ അശ്വിനോ അന്ന് പ്രതികരിച്ചിരുന്നില്ല.
ഇതിനിടെ ബിഗ് ബോസ് താരം സിജോയുടെ വിവാച്ചടങ്ങിനിടെ മോഡലും ബിഗ് ബോസ് താരവുമായ നോറ സിജോയുടെ മുഖത്ത് കേക്ക് വാരിത്തേച്ച സംഭവത്തില്‍ ദിയയുടെ പ്രതികരണം വിവാദമായിരുന്നു. അതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയിലാണ് കുഞ്ഞുണ്ടാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ആരാധകരെ ദിയ അറിയിച്ചത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2024 സെപ്‌റ്റംബറിലായിരുന്നു ദിയയുടെയും അശ്വിന്‍റെയും വിവാഹം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
തമിഴ്‌നാട് സ്വദേശിയായ അശ്വിന്‍ ഗണേഷ് സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറാണ്. നടന്‍ കൃഷ്‌ണ കുമാര്‍ സിന്ധു ദമ്പതിമാരുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്‌ണ. അഹാനയും അന്‍സികയും ഇഷാനിയുമാണ് സഹോദരിമാര്‍.
Also Read:ഈ വാരാന്ത്യത്തില്‍ കിടിലന്‍ ഒടിടി റിലീസുകള്‍; 'സൂക്ഷ്‌മദര്‍ശിനി' മുതല്‍ 'സബര്‍മതി റിപ്പോര്‍ട്ട്' വരെ