കാളിദാസ് താരിണി വിവാഹവും ആഘോഷവുമൊക്കെ ഏറെ സന്തോഷത്തോടെയാണ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തത്. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് കാളിദാസിന്‍റെ ഓരോ വളര്‍ച്ചയേയും മലയാളികള്‍ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ കാളിദാസ് എന്ന കണ്ണനോട് പ്രത്യേക വാത്സല്യവും മലയാളി പ്രേക്ഷകര്‍ക്കുണ്ട്. ഇപ്പോഴിതാ കാളിദാസിന്‍റെ വിവാഹാഘോഷങ്ങളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.
ആഘോഷവേളയില്‍ കാളിദാസും താരിണിയുമൊക്കെ ആടിത്തിമിര്‍ക്കുന്നതൊക്കെ നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മാത്രമല്ല ചക്കിയും ഭര്‍ത്താവ് നവനീതുമൊക്കെ മനോഹരമായി നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. പാര്‍വതിയുടെയും ജയറാമിന്‍റെയും ഒരുമിച്ചുള്ള നൃത്തവും ആഘോഷരാവില്‍ പ്രധാന ആകര്‍ഷണമായിരുന്നു.
ഒരു താരാട്ട് പാട്ടിന്‍റെ ഈണത്തില്‍ പാര്‍വതി നൃത്തം ചെയ്‌തപ്പോള്‍ കാളിദാസിന്‍റെ കണ്ണുനിറയുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ വേദിയിലേക്ക് ഓടിച്ചെന്ന് കണ്ണന്‍ അമ്മയെ കെട്ടിപ്പിടിക്കുന്നതും കാണാം. പിന്നാലെ ജയറാമും വന്ന് ഇവരെ കെട്ടിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. ഇതൊക്കെ കണ്ടുകൊണ്ട് നിറമിഴികള്‍ തുടയ്ക്കുന്ന താരിണിയേയും കാണാം.
അതേസമയം സംഗീത് ഡേയിലെ ജയറാമിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വീഡിയോയിലെ ആകര്‍ഷണം തന്നെയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിന് മുന്‍പ് നടത്തിയ വിവാഹ റിസപ്‌ഷനില്‍ ജയറാമും കുടുംബവും പഞ്ചാബി ഗാനത്തിന് മനോഹരമായ ചുവട് വച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കാളിദാസും താരിണിയും പാട്ടിനൊപ്പം താളം പിടിക്കുമ്പോഴായിരുന്നു ഞെട്ടിച്ചുകൊണ്ട് ജയറാമിന്‍റെ എന്‍ട്രി.
ജയറാമിനൊപ്പം പാര്‍വതിയും മാളവികയും നവനീതുമൊക്കെ ഡബിള്‍ എനര്‍ജിയില്‍ നൃത്തം ചെയ്യുന്നുണ്ട്. കാളിദാസിന്‍റെ മുത്തശ്ശി പോലും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതേസമയം ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞത്. ഡാന്‍സും പാട്ടുമല്ലാതെ മറ്റ് രസകരമായ വീഡിയോയും പങ്കുവച്ചിരുന്നു.
ഡിസംബര്‍ എട്ടിന് രാവിലെ 7.30 നും 7.45 നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ജയറാം തന്നെയാണ് താരിണിയുടെ കൈപിടിച്ചു കാളിദാസിന് നല്‍കിയത്. മരുമകളല്ല, മകളാണ് താരിണി എന്ന് ജയറാം പ്രീ വെഡ്‌ഡിങ് ആഘോഷപരിപാടികള്‍ക്കിടെ പറഞ്ഞിരുന്നു.