തൃശൂര്‍: തൃശൂര്‍: നാലു വർഷം നീണ്ട പ്രണയത്തിനൊടുവിൽ നടൻ കാളിദാസ് ജയറാം താരണി കലിംഗരായരുടെ കഴുത്തിൽ മിന്നു ചാർത്തി. ഗുരുവായൂർ ഉണ്ണിക്കണ്ണന്‍റെ നടയിൽ രാവിലെ 7.30 നും 7.45 നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ക്ഷേത്ര കൊടി മരത്തിനു മുന്നിലായി ക്രമീകരിച്ചിരുന്ന വിവാഹമണ്ഡപത്തിൽ വച്ച് കാളിദാസ് ജയറാം താരണി കലിംഗരായരെ തുളസി ഹാരം അണിയിച്ച് താലികെട്ടുകയായിരുന്നു.
മാതാപിതാക്കളായ ജയറാമും പാർവ്വതിയും കാളിദാസിന്‍റെ സഹോദരി മാളവികാ ജയറാമും പ്രാർഥനകളോടെ വധൂവരൻമാരെ അനുഗ്രഹിച്ചു മണ്ഡപത്തിനുള്ളിൽ അഗ്നിയെ വലം വച്ച ശേഷം വധൂവരൻമാർ പുറത്തേക്കിറങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ വധൂവരൻമാർക്ക് വിവാഹ മംഗളാശംസകൾ നേർന്നു. ഇന്ന് വൈകുന്നേരത്തോടെ വധൂവരൻമാരും ജയറാമും പാർവ്വതിയും കുടുംബവും ചെന്നെയിലേക്ക് പോകും. 11-ാം തീയതി ബുധനാഴ്‌ചയാണ് ചെന്നെയിൽ വിവാഹ സൽക്കാരം ഒരുക്കിയിരിക്കുന്നത്.
കാളിദാസിന്‍റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്‌തംബർ ഏഴിന് ജയറാമിന്‍റെയും പാർവതിയുടേയും വിവാഹം ഗുരുവായൂരില്‍ വച്ച് തന്നെയായിരുന്നു നടന്നത്.
Read Also: കാളിദാസും താരിണിയും വിവാഹിതരാകുന്നു; 7 വയസ്സിന്‍റെ വ്യത്യാസം, ഓഡി കാറും ആഡംബര ഭവനവും സ്വന്തം