ETV Bharat / entertainment

ആദ്യ ഭാഗത്തേക്കാൾ ഹെവി മാസ് പടം, അല്ലുവും ഫഫയും പൊളിച്ചടുക്കി! പുഷ്‌പ 2 ത്രില്ലില്‍ ജിസ് ജോയ് - PUSHPA 2 DUBBING

പുഷ്‌പ 2 ആദ്യ പകുതി ഡബ്ബിംഗിന് ശേഷം അപ്ഡേറ്റുമായി ജിസ് ജോയ്. ഓരോ സിനിമ കഴിയുന്തോറും അല്ലു അര്‍ജുന്‍ വളരുകയാണെന്നും സിനിമയില്‍ ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ടെന്നും ജിസ് ജോയ് പറയുന്നു..

PUSHPA 2  JIS JOY  PUSHPA 2 THE RULE  പുഷ്‌പ 2 ഡബ്ബിംഗ്
Pushpa 2 (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 4, 2024, 11:01 AM IST

തെലുങ്ക് ദേശത്ത് നിന്നും പുഷ്‌പരാജ് ലോകം മുഴുവനും കൊടുങ്കാറ്റായി ആഞ്ഞുവീശാൻ ഇനി ദിവസങ്ങൾ മാത്രം. അല്ലു അര്‍ജുന്‍ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്‌പ ദ റൂള്‍'. സിനിമയുടെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ 'പുഷ്‌പ ദ റൂളി'ന്‍റെ ആദ്യ പകുതിയുടെ ഡബ്ബിംഗിന് ശേഷം വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്‌റ്റുമായ ജിസ് ജോയ്. വർഷങ്ങളായി അല്ലു അർജുന് വേണ്ടി താരത്തിന്‍റെ സിനിമകളുടെ മലയാളം പതിപ്പിൽ ഡബ്ബ് ചെയ്യുന്നത് ജിസ് ജോയ് ആണ്. 'പുഷ്‌പ ദ റൈസി'ലും ജിസ് ജോയിയായിരുന്നു അല്ലു അര്‍ജുന് വേണ്ടി ശബ്‌ദം നല്‍കിയത്.

ഓരോ സിനിമ കഴിയുന്തോറും അല്ലു അര്‍ജുന്‍ വളരുകയാണെന്നും ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ്‌ സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ടെന്നും ജിസ് ജോയ് പറഞ്ഞു.

"നിങ്ങളെ പോലെ തന്നെ പുഷ്‌പ 2 വരാൻ കാത്തുക്കാത്തിരിക്കുയായിരുന്നു ഞാനും. ആ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. പുഷ്‌പ 2ന്‍റെ ഡബ്ബിംഗ് ഫസ്‌റ്റ് ഹാഫ് കഴിഞ്ഞു. ഇനി സെക്കൻഡ് ഹാഫ് ഡബ്ബിംഗ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കാനിരിക്കുന്നത്.

എനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി. ഒരു നാഷണൽ അവാര്‍ഡ് വിന്നർ എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലുവിന്‍റെ അഭിനയം. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ്‌ സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ട്. നല്ല സ്ക്രീൻ പ്ലേ, നല്ല പാട്ടുകള്‍, സുകുമാര്‍ സാറിന്‍റെ ഡയറക്ഷൻ, മികവുറ്റ സിനിമാറ്റോഗ്രാഫി, രശ്‌മിക മന്ദാനയുടെ ആകർഷണീയമായ അഭിനയം അങ്ങനെ എല്ലാം എടുത്തു പറയേണ്ടതാണ്" -ജിസ് ജോയ് പറഞ്ഞു.

സെക്കൻഡ് ഹാഫ് ഡബ്ബിംഗിന് ശേഷം പുതിയ അപ്‍ഡേറ്റുമായി വീണ്ടും വരാമെന്നും ജിസ് ജോയി പറഞ്ഞു. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബർ 5നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ട റിപ്പോർട്ടുകൾ.

കേരളത്തിൽ ഇ ഫോര്‍ എന്‍റർടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ മുകേഷ് മേത്തയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കേരളത്തിൽ ആദ്യ ദിവസങ്ങളിൽ 24 മണിക്കൂറും സിനിമയുടെ പ്രദർശനം ഉണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ് അറിയിച്ചിട്ടുണ്ട്.

'പുഷ്‌പ ദ റൂള്‍' പല ബോക്‌സ്‌ ഓഫീസ് റെക്കോർഡുകളും സൃഷ്‌ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് ആസ്വദിക്കാനാകുമെന്ന് അല്ലു അർജുനും സംവിധായകൻ സുകുമാറും പല വേളകളിൽ പറഞ്ഞിട്ടുണ്ട്. ആദ്യ ഭാഗത്തിന്‍റെ ജനപ്രീതി രണ്ടാം ഭാഗം ഇരട്ടിയാക്കും എന്നാണ് ആരാധകരുടെയും പ്രതീക്ഷ.

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്‌മിക മന്ദാന എന്നിവരെ കൂടാതെ പ്രകാശ് രാജ്, സുനിൽ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന മേക്കിംഗും സിനിമയുടെ ആകര്‍ഷണഘടകങ്ങളാണ്.

സംവിധായകന്‍ സുകുമാര്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്‌, സുകുമാർ റൈറ്റിംഗ്‌സ്‌ എന്നീ ബാനറുകളില്‍ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. മിറെസ്ലോ ക്യൂബ ബ്രോസെക് ഛായാഗ്രാഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

ഗാനരചയിതാവ് - ചന്ദ്ര ബോസ്, പ്രൊഡക്ഷൻ ഡിസൈനർ - എസ്. രാമകൃഷ്‌ണ -മോണിക്ക നിഗോത്രേ, സിഇഒ - ചെറി, മാർക്കറ്റിംഗ് ഹെഡ് - ശരത്ചന്ദ്ര നായിഡു, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

ആദ്യഭാഗമായ 'പുഷ്‌പ ദി റൈസ്' രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

Also Read: പുഷ്‌പ 2 ഫസ്‌റ്റ് ഹാഫ് ലോക്ക്ഡ്! ബ്രഹ്‌മാണ്ഡ റിലീസിനൊരുങ്ങി അല്ലു അര്‍ജുന്‍ ചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.