'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ', 'കാതൽ-ദി കോർ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് വ്യത്യസ്‌ത മാനം നല്‍കിയ ജിയോ ബേബി ആദ്യമായി ഒരു കന്നഡ സിനിമ മലയാളി പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. സിതേഷ് സി ഗോവിന്ദ് എഴുതി സംവിധാനം ചെയ്‌ത 'ഇതു എന്താ ലോകവയ്യ' എന്ന ചിത്രമാണ് ജിയോ ബേബി കേരളത്തില്‍ അവതരിപ്പിക്കുന്നത്.
നർമ്മത്തിന് പ്രാധന്യമുള്ള ഈ സിനിമയിൽ കാന്താരയിലൂടെ പ്രശസ്‌തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം കലാകാരൻമാർ അഭിനയിക്കുന്നുണ്ട്. കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ.
കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്. കെയോസ് തിയറി സ്ക്രീൻപ്ലേയിൽ ഉപയോഗിച്ചതിനാൽ ഒരു കൺഫ്യൂഷനിലൂടെ കാര്യങ്ങൾ തെളിഞ്ഞു വരുന്നതാണ് ഈ സിനിമയുടെ ആഖ്യാന രീതി. ചിത്രം ഓഗസ്റ്റ് 9-ന് കർണാടകയിൽ റിലീസ് ചെയ്യും.