മകന്‍ കാളിദാസിന്‍റെ വിവാഹദിനത്തില്‍ വൈകാരികമായി പ്രതികരിച്ച് നടന്‍ ജയറാം. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അശ്വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ നിന്നാണ് മകന്‍ കാളിദാസും താരിണിയും വിവാഹിതരായത്.
അത് ഭാഗ്യമായി കരുതുന്നുവെന്ന് ജയറാം പറഞ്ഞു. അന്ന് തന്‍റെ വിവാഹം കാണാന്‍ ആളുകളെത്തിയ പോലെ കാളിദാസിന്‍റെയും വിവാഹദിനത്തില്‍ ഒരുപാട് പേരെത്തി. ഈ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നിറ കണ്ണുകളോടെ ജയറാം പറഞ്ഞു. കാളിദാസിന്‍റെ വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരകുടുംബം.
"ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്ന് വാക്കുകള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. 1992 സെപ്‌റ്റംബര്‍ ഏഴാം തിയതി അശ്വതി (പാര്‍വതി) യുടെ കഴുത്തില്‍ ഗുരുവായൂരപ്പന്‍റെ മുമ്പില്‍ വച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തി. കണ്ണന്‍, പിന്നീട് ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര് മരുമകനും മരുമകളുമല്ല. മകനും മകളുമാണ്". ജയറാം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരപ്പന്‍റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്‍റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്‍റെ പല ഭാഗത്തുനിന്നും ആളുകള്‍ കൂടിയതുപോലെ മകന്‍റെയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം," ജയറാം പറഞ്ഞു.
വലിയൊരു സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വിവാഹശേഷം കാളിദാസ് പറഞ്ഞു. "എന്‍റെ വലിയൊരു സ്വപ്നമാണ് ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്. ഞാൻ ലിറ്റിൽ എന്നു വിളിക്കുന്ന താരിണിക്കൊപ്പം ഒരു ഘട്ടം. ജീവിതത്തിലെ പുതിയ വഴിത്തിരിവാണ്. പ്രീ വെഡിങ് പാർട്ടിയിൽ കുറച്ചു ടെൻഷൻ തോന്നിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ മുതൽ ശാന്തത തോന്നി," സന്തോഷം പങ്കിട്ട് കാളിദാസ് പറഞ്ഞു. ഈ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറത്താണെന്ന് താരിണിയും പ്രതികരിച്ചു.
ചേട്ടന്‍റെ വിവാഹത്തിന്‍റെ ഉത്തരവാദിത്തം ഉള്ളതിനാൽ അൽപം ടെൻഷനിൽ ആയിരുന്നുവെന്ന് മാളവിക പറഞ്ഞു. "ചേട്ടൻ എന്നതിനേക്കാൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ആദ്യം ടെൻഷൻ ഉണ്ടായിരുന്നു. താരിണിയെ ലിറ്റിൽ എന്നാണ് വിളിക്കുക. ലിറ്റിൽ ഞങ്ങൾക്ക് പുതിയൊരു അംഗം അല്ല. ഞങ്ങളുടെ വീടിന്‍റെ ഒരു ഭാഗം എപ്പോഴോ ആയിക്കഴിഞ്ഞു. ഞങ്ങൾ ഒരുമിച്ചൊരു ഫാമിലി ട്രിപ്പ് പോകുന്നുണ്ട്. ക്രിസ്മസും പുതുവർഷവും ഒരുമിച്ചായിരിക്കും," മാളവിക പറഞ്ഞു.
ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 7.30 നും 7.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു കാളിദാസ് ജയറാമിന്‍റെയും താരിണിയുടെയും വിവാഹം.