ETV Bharat / entertainment

പ്രശാന്ത് വർമ്മയുടെ ജയ് ഹനുമാൻ എത്തുന്നു; നായകനായി റിഷഭ് ഷെട്ടി, ഫസ്റ്റ് ലുക്ക് പുറത്ത്

ഹനുമാന്‍റെ രണ്ടാം ഭാഗമായി പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി- മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടിൽ വരുന്ന ജയ് ഹനുമാന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്.

റിഷഭ് ഷെട്ടി ജയ് ഹനുമാൻ  ജയ് ഹനുമാൻ സിനിമ ഫസ്റ്റ് ലുക്ക്  JAI HANUMAN  പ്രശാന്ത് വർമ്മ റിഷഭ് ഷെട്ടി ചിത്രം
Jai Hanuman First Look Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

പാൻ-ഇന്ത്യൻ സൂപ്പർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ജയ് ഹനുമാനിൽ കേന്ദ്ര കഥാപാത്രമായി ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർ താരം റിഷഭ് ഷെട്ടി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ഹനുമാൻ' എന്ന ചിത്രത്തിന്‍റെ വലിയ വിജയത്തെ തുടർന്നാണ് രണ്ടാം ഭാഗമായ 'ജയ് ഹനുമാൻ' വളരെ പെട്ടെന്ന് തന്നെ അനൗൺസ് ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി- മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ട്, പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി ജയ് ഹനുമാനെ മാറ്റുന്നു.

കാന്താരയിലൂടെ വലിയ ജനശ്രദ്ധ നേടിയ റിഷഭ് ഷെട്ടി, സമകാലിക കഥകളെ പുരാണങ്ങളുമായി സംയോജിപ്പിക്കുന്നതിൽ വൈഭവമുള്ള പ്രശാന്ത് വർമ്മക്കും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സിനുമൊപ്പം ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഹനുമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ആരാണെന്ന് വെളിപ്പെടുത്തിയതിനൊപ്പം ആ കഥാപാത്രത്തിന്‍റെ ആത്മാവിനെ യഥാർഥത്തിൽ ആവാഹിക്കുന്ന അതിശയകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ പുറത്ത് വിട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കൈയ്യിൽ ശ്രീരാമ ഭഗവാന്‍റെ വിഗ്രഹം ആദരവോടെ പിടിച്ച്, കാലിൽ ഇരിക്കുന്ന ഹനുമാൻ എന്ന കഥാപാത്രമായി റിഷഭ് ഷെട്ടിയെ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ ആകർഷകമായ പോസ്റ്റർ റിഷഭിന്‍റെ ബലിഷ്ഠമായ ശരീരത്തോടൊപ്പം ഹനുമാൻ്റെ അഗാധമായ ഭക്തിയും ശക്തിയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ ഐതിഹാസിക വ്യക്തിത്വത്തെ അദ്ദേഹം എങ്ങനെ സ്ക്രീനിൽ ജീവസുറ്റതാക്കുന്നു എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്‌തതയുടെയും പ്രതീകമായ ഹനുമാന്‍റെ കഥ പറയുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് ജയ് ഹനുമാൻ. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. പിആർഒ- ശബരി.

Also Read : 'ജയ് ഹനുമാൻ' പുതിയ പോസ്റ്ററെത്തി ; പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാം ചിത്രം - Jai Hanuman new poster

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.