മലയാളികളുടെ മനം കവര്‍ന്ന ഹാസ്യ കലാകാരനാണ് ദീപു നാവായിക്കുളം. കുടുംബ സദസുകളില്‍ ഇത്രയേറെ തനിമയോടെ ഹാസ്യങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ ദീപുവിന്‍റെ പല സ്‌കിറ്റുകളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിരിപ്പടര്‍ത്തുന്നുണ്ട്. മലയാളം ടെലിവിഷനിലെ അറിയപ്പെടുന്ന കോമഡി കലാകാരന്മാരിലൊരാളാണ് ദീപു. ആസാധ്യമായ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ ദീപു നാവായിക്കുളം തന്‍റെ കലാലോക വിശേഷങ്ങള്‍ ഇ ടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ്. ഒപ്പം ഉറ്റ സുഹൃത്ത് പ്രജിത്ത് കൈലാസവും ചേരുന്നു.
കലാപ്രവർത്തനങ്ങൾ തുടങ്ങുന്ന സമയത്ത് എങ്ങനെങ്കിലും സിനിമയില്‍ മുഖം കാണിക്കണമെന്ന് തന്‍റെ സുഹൃത്ത് പ്രജിത്തിനോട് എന്നും പറയുമായിരുന്നു. എന്നാല്‍ ഇന്ന് അത് സാധ്യമായിരിക്കുകയാണ്. അതിന്‍റെ സന്തോഷത്തിലാണ് ദീപു. ഇപ്പോള്‍ പഴയതു പോലെയല്ല സിനിമയിലൊക്കെ മുഖം കാണിച്ചതോടെ അത്യാവശ്യം പരിപാടികളൊക്കെ ലഭിക്കുന്നുണ്ട്. ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നുണ്ട്. 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിൽ നിവിൻ പോളി പറയുന്നതുപോലെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണ് ദീപു നാവായിക്കുളം. പ്രതിസന്ധികളോട് പടവെട്ടി കലാലോകത്ത് തന്‍റെ സ്ഥാനം ഉറപ്പിച്ചതിനെ കുറിച്ച് ദീപു നാവായിക്കുളം സംസാരിച്ചു തുടങ്ങി.
സിനിമയോട് താത്പര്യം
പലഭാഗത്തുനിന്നും സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സീനിയർ മിമിക്രി കലാകാരന്മാരുടെ പിന്തുണ നല്ല രീതിയിൽ ലഭിച്ചിട്ടുണ്ട്. വന്ന വഴികൾ ഒന്നും മറക്കുന്നില്ല. എത്രത്തോളം പിന്തുണ ലഭിച്ചിട്ടുണ്ടോ അത്രത്തോളം അവഗണനയും നേരിട്ടിട്ടുണ്ട്. കലാമേഖലയിലേക്ക് കടന്നു വരുമ്പോൾ ഇത്തരം പരിഹാസവും അവഗണനയും ഒക്കെ സ്വാഭാവികമാണ്.
ജനങ്ങൾ മുഖം തിരിച്ചറിയുന്ന തരത്തിലുള്ള ഒരു കലാകാരനായി മാറാനുള്ള യാത്ര ദുഷ്‌കരമായിരുന്നു. പ്രമുഖ സാറ്റലൈറ്റ് ചാനലുകളുടെ കോമഡി റിയാലിറ്റി ഷോകളിൽ ജൂനിയർ വേഷങ്ങൾ ആദ്യകാലങ്ങളിൽ ചെയ്‌തു. അത്തരം വേഷങ്ങൾക്ക് ഡയലോഗുകൾ പോലും ഉണ്ടാകാറില്ല. ചാനലിൽ എന്തെങ്കിലും ചെറിയ ജോലി കിട്ടുമോ എന്ന് പോലും അപ്പോൾ ആഗ്രഹിച്ചിരുന്നു. തുടർന്ന് കലാ മേഖലയിൽ സജീവമാകണമെന്ന ഉദ്ദേശത്തിലാണ് ഒരു മിമിക്രി ട്രൂപ്പ് സുഹൃത്തായ പ്രജിത്തിന്‍റെ ഒപ്പം ആരംഭിക്കുന്നത്.
മിമിക്രി ട്രൂപ്പ്
തുടങ്ങുമ്പോൾ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നിങ്ങൾക്കറിയാമല്ലോ പുതിയ കുറച്ച് ആളുകൾ പുതിയൊരു ട്രൂപ്പുമായി വരുമ്പോൾ പരിപാടികളൊന്നും ആദ്യ സമയങ്ങളിൽ കിട്ടണമെന്നില്ല. ഭക്ഷണം കഴിക്കാൻ പോലും കയ്യിൽ പൈസ ഇല്ലാതായി. ആ സമയത്ത് ഒപ്പം ഉണ്ടായിരുന്നവർ പിൻവലിഞ്ഞു. വളരെ വേദനയുണ്ടാക്കിയ നിമിഷങ്ങളായിരുന്നു അതൊക്കെ. മികച്ച പിന്തുണ നൽകുമെന്ന് പ്രതീക്ഷിച്ചവരൊക്കെ റിഹേഴ്‌സല്‍ ക്യാമ്പിൽ നിന്നും ഓടി രക്ഷപ്പെട്ടു. കുറ്റം പറയുന്നില്ല അവർക്ക് അവരുടെ ജീവിതം നോക്കണമല്ലോ.
വലിയ മെഗാ ഷോ ഒക്കെ കണ്ട് അതുപോലൊരു ഷോ ചെയ്യണമെന്ന ആഗ്രഹവുമായി നാട്ടിലെ ഒരു അമ്പലത്തിൽ ഒരു പരിപാടി പിടിച്ചു. ഞങ്ങളുടെ ട്രൂപ്പിന്‍റെ ആദ്യത്തെ പരിപാടിയായിരുന്നു അത്. സുരാജ് വെഞ്ഞാറമൂടിന്‍റെ പഴയ കോമഡി സ്‌കിറ്റുകള്‍ ഒക്കെ പൊടിതട്ടിയെടുത്ത് തട്ടിക്കൂട്ട് രീതിയിലാണ് മെഗാ ഷോ അവതരിപ്പിച്ചത്. മെഗാ ഷോ എന്നൊക്കെ കേട്ട് വലിയ ജനക്കൂട്ടം ആണ് അമ്പലപ്പറമ്പിൽ ഒത്തുകൂടിയത്. ഞങ്ങളുടെ തട്ടിക്കൂട്ട് ഷോ മെഗാ ഷോ പ്രതീക്ഷിച്ചു എത്തിയവരെ നിരാശപ്പെടുത്തി. പിന്നെ എന്ത് സംഭവിച്ചു എന്ന് ഊഹിക്കാമല്ലോ. അതൊരു പാഠമായിരുന്നു. പിന്നീട് ചെയ്‌ത പരിപാടികൾ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങി.
സിനിമയിലേക്ക്
ജീവിതത്തിൽ നിർണായകമായ ഒരു വഴിത്തിരിവ് സംഭവിക്കുന്നത് 'മലയിൻ കുഞ്ഞ്' എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തതിൽ പിന്നെയാണ്. ഒഡീഷനിലൂടെയാണ് ചിത്രത്തിന്‍റെ ഭാഗമായത്. ചിത്രത്തിലെ ആദ്യ രംഗം അഭിനയിക്കുന്നത് പോലും ഫഹദ് ഫാസിലും ആയിട്ടാണ്. ഷോട്ട് കഴിഞ്ഞാൽ ഞാൻ ഒരു അറ്റത്തേക്ക് മാറി നിൽക്കും. മാറി നിൽക്കുന്ന എന്നെ അടുത്തേക്ക് വിളിച്ചുവരുത്തി ഡയറക്‌ട് ചെയ്തതൊക്കെ മോണിറ്ററിൽ കാണിച്ചു തന്നത് ഫഹദ് ഫാസിലാണ്. ഒരുപാട് അഭിനയത്തിന്‍റെ പാഠങ്ങൾ അദ്ദേഹത്തിൽ നിന്നും മനസിലാക്കാന്‍ സാധിച്ചു.
ജന പിന്തുണ
സുഹൃത്തായ പ്രജിത് കൈലാസവുമൊത്ത് ഒരു സോഷ്യൽ മീഡിയ പേജ് ലോക്ക് ഡൗൺ കാലത്ത് തുടങ്ങി. മലയാളത്തിലെ പ്രശസ്‌ത സിനിമകളുടെ സ്പൂഫ് ചെയ്‌ത് ആ പേജിലൂടെ പുറത്തുവിട്ടു. വലിയ ജനപിന്തുണയാണ് അത്തരം വീഡിയോകൾക്ക് ലഭിച്ചത്. ലോക്ക് ഡൗൺ കാലത്തെ പരിമിതമായ ചുറ്റുപാടിൽ ഫോണിലൊക്കെ ആയിരുന്നു ചിത്രീകരണം. സുഹൃത്ത് പ്രജിത് കൈലാസവും മികച്ച മിമിക്രി ആർട്ടിസ്റ്റ് ആണ്. 'ജയ ജയ ജയ ജയഹേ' എന്ന ചിത്രത്തിലെ ബേസിൽ ജോസഫിന്‍റെ അമ്മയായി അഭിനയിച്ച കുടസനാട് കനക എന്ന കലാകാരിയുടെ ശബ്‌ദം പ്രജിത് നന്നായി അനുകരിക്കും.
ട്രെന്‍ഡിങ്ങായ റീല്‍സ്
കലാകാരനായി മാറിയത്
Also Read:വേദിയിലേക്ക് വിജയ്‌യുടെ മാസ് എന്‍ട്രി; വിക്രവണ്ടിയില്‍ ദളപതി ആരവം; ടിവികെ ആദ്യ സമ്മേളനത്തിന് തുടക്കം