ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ഡയാന ഹമീദ്, ബേബി കാശ്‌മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരുപ്പോക്കൻ' (Indrans and Jaffar Idukki starrer Oruppokkan). ദക്ഷിണ കാശി പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ സുധീഷ് മോൻ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. കോട്ടയം പുതുപ്പള്ളി ദർശന സിഎംഐ ഇന്‍റർനാഷണൽ സ്‌കൂളിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് (Oruppokkan movie shooting started in Kottayam).
സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിന്‍റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ് തുടങ്ങിയവരാണ് 'ഒരുപ്പോക്കൻ' സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപിനാഥൻ പാഞ്ഞാൾ, സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
![Indrans Jaffar Idukki movie Oruppokkan movie Oruppokkan shooting started ഒരുപ്പോക്കൻ ഷൂട്ടിങ് തുടങ്ങി ഇന്ദ്രൻസ് ജാഫർ ഇടുക്കി സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/27-02-2024/20850151_oruppokkan.png)
സെൽവ കുമാർ എസ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അച്ചു വിജയൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ഉണ്ണി നമ്പ്യാർ ആണ്. വിജയ് യേശുദാസ്, സിത്താര കൃഷ്‌ണ കുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രൊജക്റ്റ് ഡിസൈനർ - സുധീർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ - മുകേഷ് തൃപ്പൂണിത്തുറ, കല - ജീമോൻ എൻ എം, മേക്കപ്പ് - സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ് - അക്ഷയ പ്രേംനാഥ്, സ്റ്റിൽസ് - എബിൻ സെൽവ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാഹുൽ കൃഷ്‌ണ, അസോസിയേറ്റ് ഡയറക്‌ടർ - ഗൗതം ഹരിനാരായണൻ, എ ജി അജിത്കുമാർ, നൃത്തം - ശ്രീജിത്ത് പി ഡാസ്‌ലേഴ്‌സ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ - നിധീഷ്, പി ആർ ഒ - എ എസ് ദിനേശ്.