ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാതമാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രീ അനൗണ്‍സ്‌മെന്‍റ് ടീസര്‍ റിലീസ് ചെയ്‌തു. ഒരു ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലർ ആകും ചിത്രം എന്നാണ് ടീസറിൽ നിന്നും വ്യക്‌തമാകുന്നത്. സിനിമയുടെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
അനൗണ്‍സ്‌മെന്‍റ് ടീസര്‍ ഇന്ദ്രജിത്തും തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷ ഉണ്ട്' -എന്ന ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗു കൂടിയാണ് ടീസര്‍ അവസാനിക്കുന്നത്.
നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'നോ വേ ഔട്ട്' എന്ന ചിത്രത്തിന് ശേഷം റെമൊ എന്‍റർടെയിന്‍മെന്‍റ്‌സിന്‍റെ ബാനറിൽ റെമോഷ് എം.എസ് ആണ് സിനിമയുടെ നിര്‍മ്മാണം. 'ഒരേ മുഖം', റിലീസിനൊരുങ്ങുന്ന 'പുഷ്‌പക വിമാനം', 'പട കുതിര' എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുന്നത്. നിരവധി ചിത്രങ്ങളിൽ പൊലീസ് വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ഇതാദ്യമായി ഒരു മുഴുനീള പൊലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു ക്രൈം ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രജിത്തിനെ കൂടാതെ അജു വർഗ്ഗീസ്, വിജയരാഘവൻ, ദിവ്യ പിള്ള, നിഷാന്ത് സാഗർ, റെബ മോണിക്ക ജോൺ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം', 'റോക്കി' എന്നീ ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ സിനിമയുടെ എഡിറ്റർ. നാഗൂരൻ രാമചന്ദ്രൻ മലയാളത്തിൽ ഇതാദ്യമായി പ്രവർത്തിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം സൗഗന്ദ് എസ്.യൂവും നിര്‍വഹിക്കും. മണികണ്‌ഠൻ അയ്യപ്പ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ - സാബു മോഹൻ, കോസ്റ്റ്യൂംസ് - റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, 3D ആർട്ടിസ്‌റ്റ് - ശരത്ത് വിനു, വിഎഫ്‌എക്‌സ് ആന്‍റെ 3ഡി അനിമേഷൻ - ഐഡന്‍റെ ലാബ്‌സ്, മാർക്കറ്റിംഗ് കൺസൾട്ൻ്റ് - മിഥുൻ മുരളി, പിആർഒ - പി.ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.