ETV Bharat / entertainment

'മാരിവില്ലിൻ ഗോപുരങ്ങൾ' പുതിയ റിലീസ് തീയതി പുറത്ത്; 'ഇനി മാറ്റൂല്ലെ'ന്ന് സംവിധായകൻ - Maarivillin Gopurangal Release

author img

By ETV Bharat Kerala Team

Published : Apr 24, 2024, 7:56 PM IST

ഒന്നിലധികം തവണ റിലീസ് മാറ്റിവച്ചതിന് ശേഷമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാക്കൾ ഇപ്പോൾ പുതിയ തീയതി പ്രഖ്യാപിച്ചത്

INDRAJITH NEW MOVIE  MALAYALAM NEW RELEASES  MAARIVILLIN GOPURANGAL SONG  മാരിവില്ലിൻ ഗോപുരങ്ങൾ
Maarivillin Gopurangal

ന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്‌ത ചിത്രമാണ് 'മാരിവില്ലിൻ ഗോപുരങ്ങൾ'. ഈ സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവന്നു. ചിത്രം മെയ് 10ന് തിയേറ്ററുകളില്‍ എത്തും.

ഒട്ടനവധി തവണ റിലീസ് മാറ്റിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 16ന് 'മാരിവില്ലിൻ ഗോപുരങ്ങൾ' തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. കോക്കേഴ്‌സ് മീഡിയ എന്‍റർടെയിൻമെൻസാണ് ഈ സിനിമയുടെ നിര്‍മ്മാണം.

കോക്കേഴ്‌സ് മീഡിയയുടെ നിർമാണത്തിൽ 1998ൽ പുറത്തുവന്ന ഹിറ്റ് ചിത്രം 'സമ്മർ ഇൻ ബത്ലഹേമി'ലെ ഏറെ ജനശ്രദ്ധ നേടിയ 'മാരിവില്ലിൻ ഗോപുരങ്ങൾ...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിന്‍റെ പേരായി തെരഞ്ഞെടുത്തത് എന്നതും പ്രേക്ഷകരിൽ കൗതുകമുണർത്തുന്നു.

ഫാമിലി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ ഈ സിനിമയിൽ സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്‌ഠ് ഉമേഷ്, ജോണി ആന്‍റണി, സലിം കുമാർ, വിഷ്‌ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. 'ലൂക്ക', 'മിണ്ടിയും പറഞ്ഞും' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകനും പ്രമോദ് മോഹനും ആണ് ഈ ചിത്രത്തിന്‍റെ കഥയ്‌ക്ക് പിന്നിൽ. പ്രമോദ് മോഹനാണ് തിരക്കഥ ഒരുക്കിയത്.

വിനായക് ശശികുമാറിന്‍റെ വരികൾക്ക് മലയാള സിനിമയ്‌ക്കും സംഗീതാസ്വാദകർക്കും മറക്കാനാവാത്ത ഒട്ടനേകം മനോഹര ഗാനങ്ങൾ സമ്മാനിച്ച വിദ്യാസാഗറാണ് സംഗീതം പകരുന്നത്. ഈ ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് മ്യൂസിക് 247 ആണ് സ്വന്തമാക്കിയിരിക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ഛായാഗ്രഹണവും ഷൈജൽ പി വിയും സംവിധായകൻ അരുൺ ബോസും ചേർന്ന് ചിത്രസംയോജനവും നിർവഹിക്കുന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ - കെ ആർ പ്രവീൺ, സഹസംവിധാനം - പ്രമോദ് മോഹൻ, പ്രൊജക്‌ട് ഡിസൈനർ - നോബിൾ ജേക്കബ്, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - ജിതേഷ് പൊയ്യ, വസ്‌ത്രാലങ്കാരം - ഗായത്രി കിഷോർ, സൗണ്ട് ഡിസൈൻ - ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, കാസ്റ്റിങ് ഡയറക്‌ടർ - ശരൺ എസ് എസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, സ്റ്റിൽസ് - സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ് - റിഗെയിൽ കോൺസപ്റ്റ്സ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: സംവിധാനവും അഭിനയവും ഒന്നിച്ച്; മോഹൻലാലിന്‍റെ 'ബറോസ്' പിന്നാമ്പുറ കാഴ്‌ചകള്‍- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.