ഹൈദരാബാദ് : കമല്‍ഹാസന്‍ എന്ന നടന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം അതിനൊരു രണ്ടാം ഭാഗം വരുന്നു എന്നത് പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാക്കിയ കാര്യമാണ്. ഈ വർഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യൻ 2 എന്ന് ഇതിന്‍റെ പ്രീ - സെയിൽസ് കണക്കുകൾ വ്യക്തമാക്കിയിരുന്നു. സുധ കൊങ്ങര സംവിധാനം ചെയ്‌ത അക്ഷയ് കുമാറിന്‍റെ സർഫിറയ്‌ക്കൊപ്പമായിരുന്നു ചിത്രത്തിന്‍റെ റിലീസ്.
രണ്ട് ചിത്രങ്ങളും ബോക്‌സോഫിസിൽ ഏറ്റുമുട്ടുമെന്നതിന് സംശയമില്ല. അതേസമയം ജൂൺ 27 ന് റിലീസ് ചെയ്‌ത പ്രഭാസ് നായകനായ കൽക്കി 2898 എഡിയും ഈ സിനിമകൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ തടസങ്ങൾക്കിടയിലും, കമലിൻ്റെ സിനിമ കലക്ഷന്‍ ഉയര്‍ത്തിന്നുണ്ട്. എന്നാല്‍ അക്ഷയ്‌യുടെ സർഫിറ പിന്നിലാണ്.
ഇന്ത്യൻ 2 ന്‍റെ നിർമാതാക്കൾ അതിന്‍റെ ആഗോള റിലീസിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രീ-സെയില്‍ ആരംഭിച്ചിരുന്നു. പ്രദർശനത്തിന് മുമ്പ് ചിത്രം ഇന്ത്യയിൽ ആദ്യദിന പ്രീ-സെയിൽസിൽ (ബ്ലോക്ക് സീറ്റുകളോടെ) ഏകദേശം 10.98 കോടി ഗ്രോസ് നേടി. പ്രീ സെയില്‍സ് പ്രകാരം ഇന്ത്യയില്‍ ആദ്യദിനം തന്നെ ചിത്രം 35 കോടിയാണ് ചിത്രം നേടിയത്. 2024 ലെ ഏറ്റവും വലിയ തമിഴ് ഓപ്പണറായും ഇന്ത്യന്‍ 2 മാറി. ആഗോള തലത്തില്‍ ചിത്രം 55 കോടിയിലധികം കലക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമൽ ഹാസൻ്റെ വിക്രം നേടിയതിനേക്കാള്‍ കലക്ഷന്‍ ഇന്ത്യന്‍ 2 നേടുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം സർഫിറ പ്രീ - സെയിൽസ് ഗ്രോസ് കലക്ഷനിൽ 32 ലക്ഷം രൂപ മാത്രമാണ് നേടിയത്. ആദ്യ ദിവസം തന്നെ സിനിമയുടെ അഡ്വാൻസ് വിൽപ്പന 50 ലക്ഷത്തിൽ താഴെയാണെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ 2, നാഗ് അശ്വിൻ്റെ കൽക്കി 2898 എഡി എന്നീ ചിത്രങ്ങളെല്ലാം സർഫിറയ്‌ക്ക് വെല്ലുവിളിയായുണ്ട്.
Also Read: ബോക്‌സോഫിസ് തൂത്തുവാരി 'കൽക്കി'; 900 കോടിയും കടന്ന് കലക്ഷൻ