ETV Bharat / entertainment

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്‌ടപ്പെട്ടു, ഇന്ന് ആ സ്വപ്‌നം സഫലമാകുന്നു' ; വികാരഭരിതനായി ധനുഷ്

ഇളയരാജയായി പകർന്നാടാൻ ധനുഷ് ; ബയോപിക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

author img

By ETV Bharat Kerala Team

Published : Mar 20, 2024, 6:26 PM IST

Dhanush  Ilaiyaraaja movie launch  Ilaiyaraaja Biopic  Tamil Movie
Dhanush Gets Emotional at the Launch of Ilaiyaraaja Biopic

ഹൈദരാബാദ് : സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ജീവചരിത്ര സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷാണ് ഇളയരാജയായി വെള്ളിത്തിരയില്‍ എത്തുന്നത്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത് (Launch of Ilaiyaraaja Biopic).

ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറക്കി. നടൻ കമൽഹാസനാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്. ഇളയരാജ മുഖ്യാതിഥിയായ ചടങ്ങില്‍ കമല്‍ ഹാസന്‍, ധനുഷ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്‌ടപ്പെട്ട ഒരാളാണ് താനെന്ന് ധനുഷ് പറഞ്ഞു.

ചിത്രത്തിൽ ധനുഷ് ആണ് ഇളയരാജയായി വേഷമിടുന്നതെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും, നിരൂപകയുമായ ലത ശ്രീനിവാസന്‍ ഇക്കാര്യം എക്‌സിലൂടെ പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ ഇതേക്കുറിച്ച് ധനുഷ് യാതൊന്നും പ്രതികരിച്ചിരുന്നില്ല.

ഇളയരാജയുടെ പാട്ടുകള്‍ ഭാഷാഭേദമന്യേ തലമുറകളായി സിനിമ ആസ്വാദകര്‍ ഏറ്റെടുക്കുന്നതാണ്. സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ധനുഷ് ഇളയരാജയായി ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വലുതായിരിക്കും (Launch of Ilaiyaraaja Biopic).

ബയോപിക് ലോഞ്ചിൽ ധനുഷ് തന്‍റെ വേഷത്തെക്കുറിച്ച് വികാരഭരിതനായി. ധനുഷിന്‍റെ വാക്കുകളിലേക്ക്...

"ഇളയരാജയുടെ സംഗീതം പലർക്കും ആശ്വാസമാണ്. എന്നാൽ എന്‍റെ ഉറക്കം കെടുത്തിയത് ഇളയരാജയുടെ വേഷം എങ്ങനെയായിരിക്കുമെന്ന ആലോചനയായിരുന്നു. ഞാൻ ഉറക്കമില്ലാത്ത രാത്രികൾ ചെലവഴിച്ചു. എൻ്റെ ജീവിതകാലത്ത് രണ്ട് ബയോപിക്കുകളിൽ അഭിനയിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഒരാൾ രജനികാന്തും മറ്റേയാൾ ഇളയരാജയും ആയിരുന്നു. ഇപ്പോള്‍ ഒന്ന് സാധിച്ചു. അത് എനിക്ക് വലിയ അഭിമാനമാണ് നൽകിയത്.ഞാന്‍ ഇളയരാജ സാറിന്‍റെ ആരാധകനാണ്, ഭക്തനാണ്. ഇത് എല്ലാവര്‍ക്കും അറിയാം. അഭിനയം അറിയാത്ത കാലം മുതല്‍ ഈ നിമിഷം വരെ അദ്ദേഹത്തിന്‍റെ ഈണങ്ങളായിരുന്നു എനിക്ക് വഴികാട്ടി. ഓരോ രംഗങ്ങളും എങ്ങനെ ചെയ്യണമെന്ന് അത് എനിക്ക് പറഞ്ഞുതരും.

ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്, ഉത്തരവാദിത്തമാണ് എന്ന് എല്ലാവരും പറയുന്നു. അതെനിക്കറിയില്ല, അദ്ദേഹത്തിന്‍റെ സംഗീതം എന്നെ മുന്നോട്ട് നടത്തും. എങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞുതരും. ഞാന്‍ ഈ ചടങ്ങ് നടക്കുന്നതിന് മുന്നോടിയായി വേദിയിലേക്ക് വരുന്ന അവസരത്തില്‍ അദ്ദേഹത്തോട് മുന്നില്‍ നടക്കാന്‍ പറഞ്ഞു. ഞാന്‍ പിറകില്‍ നടന്നോളാമെന്നും. അപ്പോള്‍ അദ്ദേഹം ചോദിച്ചു, അതെന്താ ഞാന്‍ നിന്‍റെ ഗൈഡ് ആണോ എന്ന്. അതെ സാര്‍ താങ്കള്‍ എന്‍റെ ഗൈഡാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരെ ഇളയാരാജ സാര്‍ കൂടെയുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമാണ് എനിക്ക് ലഭിച്ച അവസരം". ധനുഷ് പറഞ്ഞു.

ശ്രീറാം ഭക്തിസാരന്‍, സി.കെ പദ്‌മകുമാര്‍, വരുണ്‍ മാതൂര്‍, ഇളംപരിതി ഗജേന്ദ്രന്‍, സൗരഭ് മിശ്ര എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. ഇളയരാജ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു, 2025 മെയ് മാസത്തിൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് (Launch of Ilaiyaraaja Biopic).

ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് ശേഷം ധനുഷിൻ്റെയും അരുൺ മാതേശ്വരൻ്റെയും കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ സിനിമയും ക്യാപ്റ്റൻ മില്ലറാണ്.

ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ശങ്കര്‍ രാജ, ധനുഷ് അച്ഛന്‍റെ ബയോപിക് ചെയ്‌താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബയോപിക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇളയരാജയുടെ ബയോപിക് തന്‍റെ സ്വപ്‌നമാണെന്ന് ബോളിവുഡ് സംവിധായകന്‍ ആര്‍. ബാല്‍കി വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.