ETV Bharat / entertainment

'എന്നെ ടാർഗറ്റ് ചെയ്യാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ, എല്ലാം തുറന്നുപറയുന്ന ദിവസം വരും': ദിലീപ് - Dileep on being targeted - DILEEP ON BEING TARGETED

'കഴിഞ്ഞ കുറച്ചുനാളുകളായി മലയാളികൾ എന്നെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലല്ലോ', പിആർ ചെലവ് ലാഭമായില്ലേ എന്നും തമാശയായി ദിലീപ്

PAVI CARETAKER MOVIE PROMOTION  PAVI CARETAKER REVIEW  DILEEP MOVIES  DILEEP CASE AND CONTROVERSIES
DILEEP
author img

By ETV Bharat Kerala Team

Published : Apr 27, 2024, 6:00 PM IST

ദിലീപ് പവി കെയർടേക്കർ സിനിമ പ്രൊമോഷനിടെ

ന്നെ ലക്ഷ്യംവച്ച് ഇൻഡസ്‌ട്രിയിൽ ചിലരൊക്കെ പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന് നടൻ ദിലീപ്. പവി കെയർടേക്കർ എന്ന തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. തനിക്കെതിരെ കരുക്കൾ നീക്കുന്നത് ആരൊക്കെയാണെന്ന് വ്യക്തമായി അറിയാമെന്നും ഒന്നും തുറന്നു പറയാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും ദിലീപ് പറഞ്ഞു.

'സിനിമയിൽ ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനും മലയാളി പ്രേക്ഷകരുടെ പിന്തുണയുണ്ട്. പക്ഷേ എല്ലാ കഥാപാത്രങ്ങളും സരസമായിരിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ഞാൻ വളരെയധികം ഭയന്ന് കൈകാര്യം ചെയ്‌ത വേഷങ്ങളിൽ ഒന്നായിരുന്നു റൺവേയിലെ വാളയാർ പരമശിവം.

സ്‌പിരിറ്റ് മാഫിയ ഡീലർ ആയിരുന്നു ഈ കഥാപാത്രം. 2004ൽ ആയിരുന്നു റൺവേയുടെ റിലീസ്. തുടർന്ന് 2006ൽ ലയൺ എന്ന ചിത്രത്തിൽ ഞാൻ ഹോം മിനിസ്റ്റർ ആയാണ് അഭിനയിച്ചത്. ഈ രണ്ടു കഥാപാത്രങ്ങളും വളരെ സീരിയസായ കഥാപാത്രങ്ങൾ ആയിരുന്നു എങ്കിലും കഥാപാത്രത്തിന് കൃത്യമായ സരസതയുണ്ട്, തമാശകൾ ഉണ്ട്. അതുകൊണ്ടാണ് ആ കഥാപാത്രങ്ങൾ ജനപ്രിയമായതെന്ന് വിശ്വസിക്കുന്നു.

ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ ഇനി പല രീതിയിൽ യാത്ര ചെയ്യാൻ ആരംഭിക്കും. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്‌താൽ ബോറടിക്കുമല്ലോ. പ്രേക്ഷകരുടെ ഇഷ്‌ടവും അനിഷ്‌ടവും ഒന്നും നമുക്ക് ജഡ്‌ജ് ചെയ്യാൻ സാധിക്കില്ല. എന്നെ ലക്ഷ്യം വച്ചുള്ള പല കാര്യങ്ങളും മലയാള സിനിമയിൽ ആരൊക്കെയോ ചെയ്യാനാരംഭിച്ചിട്ട് വർഷങ്ങളായി.

നിങ്ങളൊക്കെ കരുതും പോലെ ഇന്നോ ഇന്നലെയോ ആരംഭിച്ച പ്രശ്‌നങ്ങൾ അല്ല ഇതൊക്കെയും. എന്‍റെ ഓരോ ചിത്രത്തിന്‍റെയും റിലീസിന് മുമ്പ് ഓരോരോ പ്രശ്‌നങ്ങളായി കുത്തി പൊങ്ങും. പലതും ഏൽക്കുന്നില്ല എന്ന് കാണുമ്പോൾ എന്നെ തളർത്താൻ അവർ പുതിയ വഴികൾ തേടും. ഞാൻ അതിനൊന്നും മുഖം നൽകാറില്ല.

അതുകൊണ്ട് എന്താണ് സംഭവിച്ചത്? എനിക്കെതിരെ നടക്കുന്ന പിന്നാമ്പുറ കളികൾ തിരിച്ചറിയാൻ സമയമെടുത്തു. എല്ലാ പ്രശ്‌നങ്ങളെയും അതിന്‍റെ വഴിക്ക് വിടുക. ആരൊക്കെയാണ് എനിക്കെതിരെ കരുക്കൾ നീക്കുന്നത് എന്ന് വ്യക്തമായി അറിയാം. പക്ഷേ ഒന്നും തുറന്നു പറയാനുള്ള സാഹചര്യം എനിക്കിപ്പോൾ ഇല്ല.

എനിക്കെതിരെ മാധ്യമങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പോലും ഞാൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എല്ലാം തുറന്നുപറയുന്ന ഒരു ദിവസത്തിനായി കാത്തിരിക്കാം. എന്‍റെ കൂടെയുള്ളവരെ ഒരിക്കലും കുറ്റപ്പെടുത്താൻ ആകില്ല. എല്ലാ പ്രതിസന്ധികളിലും ശക്തമായി അവർ കൂടെ നിന്നു. അതുകൊണ്ട് മാത്രമാണ് നിങ്ങൾക്ക് മുന്നിൽ ഇപ്പോൾ വന്നുനിന്നു സംസാരിക്കാൻ സാധിക്കുന്നത്.

എന്‍റെ സുഹൃത്തുക്കൾ എന്നെ ഒഴിവാക്കിയിട്ടില്ല. ആരും എന്‍റെ മുഖത്ത് നോക്കി ഇതുവരെ മോശമായ രീതിയിൽ സംസാരിച്ചിട്ടും ഇല്ല. എന്നെ തെറി പറയുന്ന ആൾക്കാർ അതുവഴി ലഭിക്കുന്ന പ്രശസ്‌തിയാണ് ആഗ്രഹിക്കുന്നത്. അതിൽ എനിക്ക് പരാതിയില്ല മറിച്ച് സന്തോഷമേയുള്ളൂ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്‍റെ മുഖം മലയാളികൾ ഓർക്കാത്ത ദിവസം ഇല്ല എന്ന് തന്നെ പറയാം. എന്നെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങൾ മോശം എഴുതുമ്പോഴും പറയുമ്പോഴും എന്‍റെ മുഖമാണല്ലോ അവരുടെയെല്ലാം മനസിൽ വരിക. അതൊരു സമാധാനം. ആർക്കും എന്തും പറയാം എഴുതാം. നല്ലതാണെങ്കിലും മോശമാണെങ്കിലും ഇത്തരത്തിൽ എല്ലാ ദിവസവും എന്നെ മലയാളികൾക്ക് ഓർമ്മപ്പെടുത്തുന്നതിന് നേരായ രീതിയിലാണെങ്കിൽ എത്ര ലക്ഷം രൂപ ചെലവുള്ളതാണ്, അതിപ്പോൾ ആവശ്യമില്ലല്ലോ' -ദിലീപ് സരസമായി പറഞ്ഞു.

ALSO READ: ഓരോ സിനിമയ്‌ക്കും അതിന്‍റേതായ ജാതകമുണ്ട്; വിജയ പരാജയങ്ങൾക്ക് ഞാൻ മാത്രമല്ല ഉത്തരവാദി': ദിലീപ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.