ETV Bharat / entertainment

'വീര്‍ ആവിര്‍ഭവ്'; സംഗീത ലോകത്തെ 'ആവിര്‍ഭാവം', പാന്‍ ഇന്ത്യന്‍ സ്റ്റാറായി ബാബുക്കുട്ടന്‍ - Super Star Singer Winner Aavirbhav

ഹിന്ദി റിയാലിറ്റി ഷോയിലെ ഗ്രാൻഡ്‌ ഫിനാലെയിൽ കപ്പുയർത്തി ബാബുക്കുട്ടന്‍. ആയിരക്കണക്കിന് ആരാധകരുള്ള കുഞ്ഞു പാട്ടുക്കാരനാണ് ആവിര്‍ഭവ്. പാട്ടിന്‍റെ ലോകത്തേക്കുള്ള ബാബുക്കുട്ടന്‍റെ യാത്രയെ കുറിച്ച്.

SONG OF BABUKUTTAN STAR SINGER  റിയാലിറ്റി ഷോ വിജയി ആവിര്‍ഭവ്  ബാബുക്കുട്ടന്‍ സ്റ്റാര്‍ സിങ്ങര്‍  SUPER STAR SINGER THREE HINDI
Aavirbhav (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 1:56 PM IST

Updated : Aug 8, 2024, 2:19 PM IST

ആവിര്‍ഭവും സഹോദരി അനിർവിന്യയും (ETV Bharat)

ടുക്കി രാമക്കൽമേട് കപ്പിത്താൻ പറമ്പിൽ സജിമോൻ സന്ധ്യ ദമ്പതികൾക്ക് രണ്ട് മക്കളാണ്. മൂത്ത കുഞ്ഞ് അനിർവിന്യ, ഇളയവൻ ആവിർഭവ്. തമിഴ്‌നാട്ടിൽ ജീവിതം മുന്നോട്ട് പോകവേ കൊവിഡ് കാലമാണ് കുടുംബത്തെ കേരളത്തിലെ രാമക്കൽമേട്ടിലേക്ക് പറിച്ചു നടുന്നത്. രണ്ട് മക്കളും പാട്ടിന്‍റെ ലോകത്ത് ചിറകുവീശി പറക്കുമ്പോൾ ഇളയവൻ ആവിർഭവ് പറന്നു പറന്നു ആകാശം തൊട്ടു.

ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച സ്വകാര്യ ചാനലിന്‍റെ ഹിന്ദി റിയാലിറ്റി ഷോയിൽ ഗ്രാൻഡ്‌ ഫിനാലെയിൽ കപ്പുയർത്തിയാണ് ഈ ഏഴ് വയസുകാരൻ ബോളിവുഡിന്‍റെ ഹൃദയത്തിൽ സ്‌പർശിച്ചത്. 'ബാബുക്കുട്ടൻ' എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ആവിർഭവിന്‍റെ സംഗീതയാത്ര ആരംഭിക്കുന്നത് രണ്ടാം വയസ് മുതലാണ്. സ്വകാര്യ തെലുഗു ചാനലിൽ സംപ്രേക്ഷണം ചെയ്‌ത് കൊണ്ടിരുന്ന സംഗീത റിയാലിറ്റി ഷോയിൽ സഹോദരി അനിർവിന്യയ്ക്ക് ആത്മബലം പകർന്നു നൽകാൻ വീട്ടുകാർക്കൊപ്പം പോയാണ് ലൈം ലൈറ്റിന്‍റെ ഭംഗിയിൽ സംഗീതത്തിന്‍റെ മായികലോകം ബാബുക്കുട്ടൻ എന്ന ആവിർഭവ് അനുഭവിച്ചറിയുന്നത്.

രണ്ട് വയസുകാരനായ ആവിർഭവ് ചേച്ചിക്ക് സംഗീതം പഠിപ്പിച്ചു നൽകുന്ന ഒരു ചെറിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർ ഏറെയായി. ചേച്ചി പങ്കെടുത്തിരുന്ന അതേ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ആ പരിപാടിയിലെ പ്രേക്ഷകരെ രണ്ട് വയസുകാരന്‍റെ ആലാപനസൗകുമാര്യത്തിൽ അത്ഭുതപ്പെടുത്തുകയും ചെയ്‌തു.

മലയാളത്തിൽ എംജി ശ്രീകുമാർ അടക്കം വിധികർത്താക്കളായിരുന്ന റിയാലിറ്റി ഷോയിലേക്ക് ആയിരുന്നു പിന്നീട് ആവിർഭവിന്‍റെ അരങ്ങേറ്റം. മലയാളവും ഹിന്ദിയും തമിഴും തെലുഗും ഭാഷയുടെ അതിർവരമ്പുകൾ നാവിന് തടയിടാതെ സംഗീതഭാഷ്യത്തിൽ കേൾവിക്കാരന്‍റെ കാതുകളിൽ സ്വർഗീയ അനുഭൂതി സൃഷ്‌ടിച്ചു.

പാട്ടുകളുടെ വരികൾ ഇംഗ്ലീഷിൽ പേപ്പറിൽ എഴുതിയെടുത്താണ് ആവിർഭവ് ഗാനങ്ങൾ പഠിച്ചിരുന്നത്. വളരെ കഷ്‌ടപ്പെട്ട് പതിയെ പതിയെ എഴുതിയെടുക്കുന്ന വരികൾ മനസിലേക്ക് വളരെ പെട്ടെന്ന് ആഴ്ന്നിറങ്ങും. ഗാനത്തിന്‍റെ ഭാവവും അന്തസത്തെയും കൃത്യമായി ഉൾക്കൊണ്ട് പൂർണ നീതിയോടെയാണ് വേദിയിലുള്ള പ്രകടനം. ഏഴ് വയസുകാരന്‍റെ ശബ്‌ദ മാധുര്യത്തിൽ മതിമറന്നാണ് വിധികർത്താക്കൾ ഗായകരുടെ ഷാരൂഖാൻ എന്ന് പോലും വിശേഷിപ്പിച്ചത്.

1986ൽ പുറത്തിറങ്ങിയ സഞ്ജയ് ദത്ത് ചിത്രം നാമിലെ 'ചിട്ടി ആയി ഹേ' എന്ന ഗാനം പാടി റിയാലിറ്റി ഷോ സീസണിൽ തന്നെ പകരം വയ്ക്കാനില്ലാത്ത താരമായി ആവിർഭവ്‌ മാറുകയായിരുന്നു. ആ ഗാനം ആലപിക്കുന്നത് കേട്ട വിധികർത്താക്കളും പ്രേക്ഷകരും അക്ഷരാർഥത്തിൽ പ്രകടനം കണ്ട് ഞെട്ടി. സീസണിൽ ജേഷ് ഖന്നാ സ്പെഷ്യൽ എപ്പിസോഡിൽ കോരാ കഗസ്, മേരെ സപ്നോം കി റാണി തുടങ്ങിയ ഗാനങ്ങൾ ആവിർഭവിന്‍റെ ജനപ്രീതി വർധിപ്പിച്ചു.

സോഷ്യൽ മീഡിയയിലും സജീവമാണ് സഹോദരി അനർവിന്യയും ആവിർഭവും. ഇരുവർക്കും ഒരു മില്യന് അടുത്ത് ആരാധകരുണ്ട്. ഏഴു മുതൽ പതിനഞ്ച് വയസ് വരെയുള്ള 15 മത്സരാർത്ഥികൾക്കൊപ്പം പാടി മത്സരിച്ചാണ് ആവിർഭവ് സംഗീത കിരീടം ചൂടിയത്.

10 ലക്ഷം രൂപയാണ് സമ്മാനത്തുക. ഷോയിൽ വിജയിയായ ശേഷം അർജിത് സിങ്ങിനെ പോലൊരു സംഗീതജ്ഞൻ ആവുക എന്നുള്ളതാണ് തന്‍റെ ആഗ്രഹമെന്നും ആവിർഭവ് വെളിപ്പെടുത്തി. വീർ ആവിർഭവ് എന്നാണ് ഷോയിലെ വിധികർത്താക്കളിൽ ഒരാളായ നേഹ കക്കർ വിശേഷിപ്പിച്ചത്.

Also Read: മുന്തിരിപ്പാടം മുതൽ സാഹാറ സാരൽ വരെ; പ്രതീഷ് ചില്ലറക്കാരനല്ല... പാടും ഉദിത് നാരായണിനെ പോലെ

Last Updated : Aug 8, 2024, 2:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.