എറണാകുളം : ബിഗ്ബോസ് റിയാലിറ്റി ഷോ പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാമെന്നും കോടതി.
എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവി, ഏഷ്യാനെറ്റ് ചാനലധികൃതർ, അവതാരകൻ മോഹൻലാൽ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ഹർജി കോടതി മെയ് 20 ന് വീണ്ടും പരിഗണിക്കും.
ബിഗ്ബോസ് പരിപാടിയിൽ ശാരീരിക അതിക്രമം ഉൾപ്പെടെ നടക്കുന്നുണ്ടെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. സംപ്രേക്ഷണ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പരിപാടിയുടെ നടത്തിപ്പെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ALSO READ: തട്ടിക്കൊണ്ടുപോയി ഓഹരി കൈമാറ്റം ചെയ്‌ത കേസ് ; സിനിമാ നിർമ്മാതാവ് യെർനേനി നവീനെതിരെ കേസ്