ETV Bharat / entertainment

കമൽ ഹാസന് 70-ാം പിറന്നാള്‍; ഇന്ത്യൻ സിനിമയ്ക്ക് എണ്ണിയാല്‍ തീരാത്ത സംഭാവനകള്‍ സമ്മാനിച്ച നടന്‍ - HAPPY BIRTHDAY KAMAL HAASAN

പിറന്നാള്‍ നിറവില്‍ കമല്‍ ഹാസന്‍. ആറാം വയസ്സില്‍ സിനിമയിലെത്തി ഇന്ത്യന്‍ സിനിമയ്‌ക്ക് എണ്ണിയാല്‍ തീരാത്ത സംഭാവനകള്‍ നല്‍കിയ മഹാ പ്രതിഭയ്‌ക്ക് ഇന്ന് 70-ാം ജന്‍മദിനം. താരത്തിന്‍റെ ജന്‍മദിനം ആഘോഷമാക്കി ലോകമൊട്ടാകെയുള്ള ആരാധകര്‍.

KAMAL HAASAN TURNS 70  KAMAL HAASAN BIRTHDAY  കമൽ ഹാസന്‍ പിറന്നാള്‍  കമൽ ഹാസന്‍
Happy Birthday Kamal Haasan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 7, 2024, 3:15 PM IST

സപ്‌തതിയുടെ നിറവില്‍ ഉലകനായകൻ കമൽ ഹാസന്‍. പ്രിയതാരത്തിന്‍റെ ജന്‍മദിനം ആഘോഷിക്കുകയാണ് ലോകമൊട്ടാകെയുള്ള ആരാധകര്‍. 1954 നവംബർ 7ന് മദ്രാസ് സ്‌റ്റേറ്റിലെ പരമക്കുടിയിലായിരുന്നു പാർത്ഥസാരഥി ശ്രീനിവാസൻ എന്ന കമൽഹാസന്‍റെ ജനനം.

നടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നൃത്ത സംവിധായകൻ, ഗായകൻ, ഗാന രചയിതാവ്, ടെലിവിഷൻ അവതാരകന്‍ എന്നിങ്ങനെ കമലഹാസൻ വിഹരിക്കാത്ത മേഖലകൾ ഇല്ല. രാജ്യത്തിന്‍റെ ഏറ്റവും മൂല്യമുള്ള സമ്പത്തായി കണക്കാക്കപ്പെടുന്ന കലാകാരനാണ് കമൽഹാസൻ.

ആറാം വയസ്സില്‍ 'കളത്തൂർ കണ്ണമ്മാ' എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം. പിന്നീട് നൃത്ത സംവിധായകനായി ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിരുന്നു. നൃത്ത സംവിധാനത്തിനിടെ തമിഴ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്‌തു. ഇതിനിടെ മലയാള സിനിമയിലേയ്‌ക്ക് ചേക്കേറി. ഇതോടെ കമല്‍ ഹാസന്‍ നായക സ്ഥാനത്ത് പ്രതിഷ്‌ഠിക്കപ്പെട്ടു.

ആദ്യകാലങ്ങളിൽ തനിക്ക് അർഹിച്ച അംഗീകാരം കൽപ്പിച്ച് നൽകിയത് മലയാള സിനിമയാണെന്ന് പല ദേശീയ മാധ്യമങ്ങളോടും കമല്‍ ഹാസന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. 19 വയസ്സ് മുതൽ 26 വയസ്സ് വരെ 100 ചിത്രങ്ങളില്‍ കമൽ ഹാസൻ അഭിനയിച്ചു. 1975, 1976 വര്‍ഷങ്ങളില്‍ അറിയപ്പെടുന്ന താരമായി കമല്‍ ഹാസൻ വളർന്നു.

1975ൽ കമൽ ഹാസൻ്റേതായി 22 ചിത്രങ്ങളാണ് റിലീസിനെത്തിയത്. ഇങ്ങനെയൊരു നേട്ടം സാധ്യമായത് മലയാള സിനിമയുടെ ഭാഗമായിരുന്നത് കൊണ്ടാണെന്ന് താരം പറഞ്ഞിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ നിന്നും കോമഡി താരമായും, പിന്നീട് ക്യാരക്‌ടർ റോളും ചെയ്‌ത ശേഷമാണ് നായക വേഷങ്ങള്‍ കമലിന്‍റെ കയ്യിലെത്തുന്നത്.

പിന്നീടങ്ങോട്ട് എണ്ണിയാല്‍ തീരാത്ത സംഭാവനകളാണ് ഇന്ത്യൻ സിനിമയ്ക്ക് കമൽ ഹാസന്‍ സമ്മാനിച്ചത്. ഇന്ത്യയിൽ നിന്നും ഏറ്റവുമധികം തവണ ഓസ്‌കർ മത്സര വിഭാഗത്തിലേയ്‌ക്ക് കമൽഹാസന്‍റെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒരു സിനിമയിൽ ഒരു നടന് 10 വേഷങ്ങളിൽ അഭിനയിക്കാൻ സാധിക്കുമെന്നും ഈ മഹാപ്രതിഭ കാണിച്ചു.

ഇന്ത്യൻ സിനിമയിൽ ആദ്യമായി ഡിജിറ്റൽ സിനിമാറ്റോഗ്രാഫി ഉപയോഗിക്കുന്നതും കമല്‍ ഹാസനാണ്. നിരവധി സംഭാവനകളാണ് കമല്‍ ഹാസന്‍ ഇന്ത്യന്‍ സിനിമയ്‌ക്ക് സമ്മാനിച്ചിട്ടുള്ളത്. താരത്തിന്‍റെ 70-ാമത് ജന്‍മദിനത്തോടനുബന്ധിച്ച് കമൽ ഹാസൻ ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സംഭാവനകളിലൂടെ കണ്ണോടിക്കാം..

1981ൽ ഹിന്ദി സിനിമ സുവർണ്ണ ജൂബിലി ആഘോഷിക്കുമ്പോൾ, ഒരു സൗത്ത് ഇന്ത്യൻ നടൻ ആദ്യമായി സിൽവർ ജൂബിലി ഹിന്ദി ചിത്രത്തിന്‍റെ ഭാഗമാകുന്നു. സകല ബോക്‌സ്‌ ഓഫീസ് റെക്കോർഡുകളും തകർത്ത 'ഏക് തുചേ കേലിയെ' ബോളിവുഡിനെ അമ്പരപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ 'തെരെ മേരെ ബീച്ച്' എന്ന് തുടങ്ങുന്ന ഗാനം ഇന്നും ജനപ്രിയമാണ്.

1977 കമലഹാസൻ പ്രധാന വേഷത്തിലെത്തിയ 'അവർഗൽ' എന്ന ചിത്രത്തിലൂടെയാണ് വെൻട്രിലോക്യുസം എന്ന സംഗതി ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. സ്വന്തം ശബ്‌ദത്തിൽ തന്നെ മറ്റൊരു കഥാപാത്രത്തിനോ സാങ്കല്‍പ്പിക കഥാപാത്രത്തിനോ ബൊമ്മകൾക്കോ ഉപയോഗിക്കുന്ന രീതിയാണിത്. ഡിടിഎസ്, ലവൻ പോയിന്‍റ് വൺ ഓറ തുടങ്ങിയ ശബ്‌ദ സംവിധാനങ്ങൾ കമൽ ഹാസൻ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിയ സാങ്കേതിക വിദ്യകളാണ്.

ആദ്യ ഡിജിറ്റൽ തിരക്കഥ ഉപയോഗിച്ചതും കമൽഹാസൻ ചിത്രത്തിലായിരുന്നു. പ്രോസ്‌തറ്റിക്ക് മേക്കപ്പിന്‍റെ സാധ്യതകളും ഇന്ത്യൻ സിനിമ കമൽ ഹാസനിൽ നിന്നും കണ്ടു പഠിച്ചു. ആദ്യ ഡിജിറ്റൽ എഡിറ്റിംഗ്, ആദ്യത്തെ ഹൈഡ്രോളിക് സെറ്റ്, ഹൈറ്റ് രംഗങ്ങളിൽ ഉപയോഗിക്കുന്ന ഷുഗർ ഗ്ലാസിന്‍റെ ഇപ്ലിമെന്‍റേഷന്‍ അങ്ങനെ നിരവധി കാര്യങ്ങളാണ് കമൽ ഹാസന്‍ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

ഒടിടി എന്ന സംവിധാനത്തെ കുറിച്ച് നമ്മൾ ഇന്ത്യക്കാർ ആദ്യം കേൾക്കുന്നതും കമൽഹാസനില്‍ നിന്നാണ്. ഡയറക്‌ട് ഹോം സിനിമ എന്ന ആശയം ആദ്യമായി കമൽ ഹാസന്‍ അവതരിപ്പിച്ചപ്പോൾ പിന്തുണയേക്കാൾ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

2024ൽ പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്‌സ്‌' എന്ന ചിത്രത്തിന്‍റെ വിജയ ഘടകം കമൽ ഹാസൻ ചിത്രമായ 'ഗുണ'യിലെ 'കണ്‍മണി അൻപോട് കാതലൻ' എന്ന് തുടങ്ങുന്ന ഗാനമാണ്. കൊടൈക്കനാലിലെ ഡെവിൾസ് കിച്ചനെ ഗുണാ കേവ് എന്ന് ജനങ്ങൾ പേരുമാറ്റി വിളിച്ചിട്ടുണ്ടെങ്കിൽ അത് കമൽ ഹാസൻ എന്ന വ്യക്‌തിയുടെ ആത്‌മസമർപ്പണത്തിന്‍റെ പരിണിതഫലം കൂടിയാണ്.

Also Read: 'വില്ലനായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, കൽക്കിയില്‍ റോള്‍ ലഭിച്ചതില്‍ സന്തോഷം': കമൽ ഹാസൻ - KAMAL HAASAN ABOUT KALKI 2898 AD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.