പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് സിനിമ അഭിനയത്തിന് വിരാമമിടാന്‍ പോകുകയാണ് എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. 'ദളപതി 69' എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തോടെ സിനിമ ജീവിതത്തിന് വിജയ് ഫുള്‍ സ്‌റ്റോപ്പ് ഇടുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദായിരിക്കും. ഇപ്പോഴിതാ 'ദളപതി 69'ലൂടെ വിജയ്‌ക്ക് ഗംഭീര ഫെയര്‍വെല്ലാണ് കോളിവുഡ് നല്‍കാന്‍ ഒരുങ്ങുന്നതെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിജയ്‌യുടെ പടത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ് എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. എഡിറ്റിങ് പ്രദീപ് ഇ രാഗവ് നിര്‍വഹിക്കും. സ്‌റ്റാര്‍, കോമാളി, ലവ് ടു ഡേ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിങ് ഇദ്ദേഹമായിരുന്നു. ചിത്രത്തിന്‍റെ ഛായഗ്രഹണം സത്യന്‍ സൂര്യനാണെന്നും പറയപ്പെടുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
അതേസമയം, വെങ്കട് പ്രഭു സംവിധാനത്തില്‍ ഒരുങ്ങിയ 'ഗോട്ടാണ്' വിജയ്‌യുടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. തമിഴ്‌നാട്ടില്‍ മാത്രമാണ് ചിത്രത്തിന് മികച്ച കലക്ഷനും പ്രതികരണവും നേടാനായിരിക്കുന്നത്.