എറണാകുളം : സിനിമ നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു (54). ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 2.45 ന് കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. വർഷങ്ങളായി മലയാള ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട കൊച്ചിയിലെ പെപ്പർകോൺ സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്‌ടറായി പ്രവർത്തിക്കുകയായിരുന്നു.
2018 ൽ സിനിമ നിർമ്മാണ രംഗത്തേക്ക് കടന്ന നോബിൾ, അനൂപ് മേനോൻ (Anoop Menon) ചിത്രമായ എന്‍റെ മെഴുതിരിയത്താഴങ്ങൾ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ (Vishnu Unnikrishnan), ദീലീഷ് പോത്തൻ (Dileesh Pothan) എന്നിവർ അഭിനയിച്ച ശലമോൻ, കൃഷ്‌ണൻകുട്ടി പണിതുടങ്ങി, മദ്രാസ് ലോഡ്‌ജ് എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു (Noble jose Dies of Heart Attack).
മരുതുംകുഴി എം.എ ജോസഫിന്‍റെ മകനാണ്. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.