ETV Bharat / entertainment

"നെല്ലും പതിരും തിരിച്ചറിയണം.. ചതിപറ്റി യൗവ്വനവും സമയവും നഷ്‌ടപ്പെട്ട് ഒടുവില്‍ തഴയപ്പെടും", തുറന്ന് പറഞ്ഞ് ദാലു കൃഷ്‌ണദാസ്

പണവും പ്രശസ്‌തിയും മാത്രം മോഹിച്ച് മോഡലിംഗ് രംഗത്തേയ്‌ക്ക് ഇറങ്ങുന്നവര്‍ ഏറെയും ചെന്നെത്തുന്നത് ചതിക്കുഴിയിലേയ്‌ക്ക്. ഉന്നതിയുടെ വാനങ്ങളിൽ ചിറക് വിരിച്ച് പറന്നവരെക്കാൾ ചൂഷണത്തിന്‍റെയും ചതിയുടെയും രാവണാക്രമണത്തിൽ ചിറകറ്റ് വീണവരാണ് ഏറെയും

FASHION CHOREOGRAPHER  FASHION DIRECTOR DALU KRISHNADAS  MODELLING  ദാലു കൃഷ്‌ണദാസ്
Fashion Choreographer Dalu krishnadas (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

ലോകത്തിലെ ഏറ്റവും വർണ്ണാഭമായ മീഡിയ ഇൻഡസ്‌ട്രികളില്‍ ഒന്നാണ് മോഡലിംഗ്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും മോഡലിംഗ് മേഖലയിലേക്ക് കടന്നുവരുന്നത്. അമിതമായ ആഗ്രഹവും ലൈം ലൈറ്റിന്‍റെ ആകർഷണീയതയും വലിയ വരുമാനവും സ്വപ്‌നം കണ്ട് ഈ മേഖലയിലേക്ക് കടന്നു വരുന്നവർ ചതിയുടെ നീരാളി കൈകളിലേക്കാണ് പലപ്പോഴും ചെന്നു ചാടുന്നത്.

മോഡലിംഗ് രംഗത്തോടുള്ള പാഷന് പിന്നാലെ ഇറങ്ങിത്തിരിക്കുന്നവർ ആഗ്രഹങ്ങൾക്കപ്പുറം തിരിച്ചറിവാണ് സ്വയം മാനദണ്ഡമാക്കേണ്ടത്. നിങ്ങളൊരു മോഡൽ ആകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ദാലു കൃഷ്‌ണദാസിനെ കുറിച്ച് ആദ്യം അറിയൂ.. പ്രശസ്‌ത ഫാഷൻ ഡയറക്‌ടറും കൊറിയോഗ്രാഫറും മോഡൽ കോഡിനേറ്ററുമാണ് ദാലു കൃഷ്‌ണദാസ്.
മോഡലിംഗ് രംഗത്തെ തെറ്റിദ്ധാരണകളെ കുറിച്ചും ചതിക്കുഴികളെ കുറിച്ചും ഇടിവി ഭാരതിനോട് തുറന്നു പറയുകയാണ് ദാലു കൃഷ്‌ണദാസ്.

പ്രൊഫഷണൽ മോഡലിംഗ് എന്നാല്‍ ഒരുപാട് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ്. ആഗ്രഹമുണ്ടെങ്കിൽ ആർക്കും മോഡലിംഗ് രംഗത്തേയ്‌ക്ക് കടന്നുവരാം എന്നൊരു തെറ്റിദ്ധാരണയുണ്ട്. മികച്ച അഭിനിവേശം ഉണ്ടെങ്കിലും എല്ലാവർക്കും ശോഭിക്കാവുന്ന ഒരു മേഖലയല്ല മോഡലിംഗ്. ഈ വാക്കുകളെ കൃത്യമായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിൽ മോഡലിംഗിന്‍റെ മറവിൽ നിങ്ങളെ ചൂഷണം ചെയ്യാൻ ധാരാളം പേർ പുറത്ത് കാത്തിരിക്കുന്നുണ്ടാകും. ഇത്തരമൊരു മുന്നറിയിപ്പോട് കൂടിയാണ് ദാലു കൃഷ്‌ണദാസ്‌ ഇടിവി ഭാരതിനോട് സംസാരിച്ചു തുടങ്ങിയത്.

ആർക്കുവേണമെങ്കിലും മോഡലിംഗ് രംഗത്തേക്ക് കടന്നു വരാമോ?

സിനിമയും നാടകവും ഭരതനാട്യവും മോഹിനിയാട്ടവും പോലെ മോഡലിംഗും ഒരു കലാരൂപമാണ്. വെറുതെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുക, തോന്നിയ രീതിയിൽ റാംപിൽ നടക്കുക, ഇഷ്‌ടമുള്ള വസ്ത്രം ധരിക്കുക, അങ്ങനെയൊന്നുമല്ല ഒരു പ്രൊഫഷണൽ മോഡലിംഗ് രീതികൾ. റാംപ് മോഡലിംഗ്, പ്രിന്‍റ് മോഡലിംഗ്, കൊമേഴ്സ്യൽ മോഡലിംഗ് എന്നിങ്ങനെ മൂന്ന് രീതികളിലായി ഇവയെ തരം തിരിക്കാം.

റാംപ് മോഡലിംഗിനെ കുറിച്ച് പറയാം. റാംപ് വാക് ചെയ്യുന്ന ഒരു മോഡലിന് അത് ആണായാലും പെണ്ണായാലും രൂപത്തിലും ഉയരത്തിലും ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പുരുഷനാണെങ്കിൽ 5.9 അടി ഉയരവും സ്ത്രീയാണെങ്കിൽ 5.6 അടി ഉയരവും നിർബന്ധം. ഈ ഉയരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോസ്റ്റ്യൂം ഡിസൈനേഴ്‌സ് വസ്ത്രങ്ങൾ തയ്യാറാക്കുന്നത്.

പലപ്പോഴും ഇത്തരം റാംപ് വാക്ക് മോഡൽസിന്‍റെ വസ്ത്രങ്ങൾ ലക്ഷക്കണക്കിന് രൂപ വില വരുന്നതാണ്. ഡിസൈനേഴ്‌സ്‌ അഹോരാത്രം പണിയെടുത്ത് വലിയ പരീക്ഷണങ്ങൾ നടത്തി വിലകൂടിയ മെറ്റീരിയലുകളിൽ ആയിരിക്കും ഇത്തരം വസ്ത്രങ്ങൾ തയ്യാറാക്കുക. ഉയരക്കുറവുള്ള ഒരു മോഡലാണ് റാംപ് വാക്കിന് എത്തിച്ചേരുന്നതെങ്കിൽ അവരുടെ ഉയരത്തിനനുസരിച്ച് ഇത്തരം വസ്ത്രങ്ങളെ കസ്‌റ്റമൈസ് ചെയ്യാൻ പല ഡിസൈനേഴ്‌സും തയ്യാറാകില്ല.

മാത്രമല്ല വസ്ത്രങ്ങളുടെ വലിപ്പവും ഇത്തരമൊരു യൂണിവേഴ്‌സൽ മെഷർമെന്‍റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. മോഡൽ വണ്ണം കൂടിയ ആളോ വണ്ണം കുറഞ്ഞ ആളോ ആണെങ്കിലും ഈ വസ്ത്രങ്ങൾ പാകമാകില്ല. മോഡലിംഗ് പാഷനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മേൽപ്പറഞ്ഞ ഏത് മോഡലിംഗ് മേഖലയിലേയ്‌ക്ക് ചേക്കേറാൻ പരിശ്രമിക്കണമെന്ന് ഒരു വ്യക്‌തി ആദ്യം തീരുമാനിക്കണം. ഇത്തരത്തിൽ മോഡലിംഗ് മേഖലയെ കുറിച്ച് ധാരണയില്ലാതെ അവസരങ്ങൾ ലഭിക്കാതെ വരുമ്പോൾ കുറ്റം പറയുന്നതിനോട് യോജിക്കാനാകില്ല.

എല്ലാ മേഖലകളിലും ചതിക്കുഴികൾ

മോഡലിംഗ് മേഖലയിൽ മാത്രമല്ല ചതി ഒളിഞ്ഞിരിക്കുന്നത്. സമൂഹത്തിൽ ചതി എന്ന വാക്ക് ഇപ്പോൾ വ്യവസ്ഥാപിതമായത് പോലെയാണ്. ആദ്യം വേണ്ടത് നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക എന്നുള്ളതാണ്. ആഗ്രഹമുണ്ടെങ്കിലും എല്ലാവർക്കും മോഡലാകാൻ ഒരിക്കലും സാധിക്കില്ല.

അത് തിരിച്ചറിയാത്തവരെ ചൂഷണം ചെയ്യാൻ പുറത്ത് ധാരാളം പേർ കാത്തിരിപ്പുണ്ട്. ഇവിടെ ഉന്നതിയുടെ വാനങ്ങളിൽ ചിറക് വിരിച്ച് പറന്നവരെക്കാൾ ചൂഷണത്തിന്‍റെയും ചതിയുടെയും രാവണാക്രമണത്തിൽ ചിറകറ്റ് വീണവരാണ് ഏറെ. പണവും പ്രശസ്‌തിയും മാത്രം മോഹിച്ചിറങ്ങുന്നവരാണ് ഏറെയും ചതിയിൽപ്പെടുക.

ഇപ്പോഴത്തെ യുവതലമുറയ്ക്ക് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലാകണം എന്ന ചിന്താഗതിയാണ്. ഒരു ഫോട്ടോഗ്രാഫർ വന്ന് നിങ്ങളുടെ നല്ല കുറച്ച് ചിത്രങ്ങൾ എടുത്തു തരാമെന്ന് പറയുകയാണെങ്കിൽ കണ്ണും പൂട്ടി അയാൾക്ക് മുന്നിൽ പോസ് ചെയ്യുകയാണ്. അയാൾ ആരാ എന്താ എന്നൊന്നും ചിന്തിക്കാൻ പോലും ശ്രമിക്കാറില്ല.

വഴിവിട്ട ബന്ധങ്ങളിലേയ്‌ക്ക് യാത്ര ചെയ്യാൻ ഒരുപക്ഷേ ആ ഫോട്ടോഗ്രാഫർ എടുത്തു കൊടുത്ത ചിത്രങ്ങൾ അവരെ പ്രേരിപ്പിക്കും. ഒടുവിൽ താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയാൽ ഇൻഡസ്ട്രിയെ മൊത്തത്തിൽ കുറ്റപ്പെടുത്തും. സ്വന്തം തെറ്റ് മറയ്‌ക്കാൻ ഇൻഡസ്ട്രിയ കുറ്റപ്പെടുത്തുന്നത് ശരിയായ കാര്യമല്ല.

തിരിച്ചറിയണം മോഡലിംഗ് ഏജൻസികളെ..

ദാലു കൃഷ്‌ണ ദാസ് എന്ന ഫാഷൻ ഡയറക്‌ടര്‍ ഈ മേഖലയിൽ സജീവമായതുകൊണ്ട് എന്നെ കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങൾക്ക് വളരെ എളുപ്പം ലഭിക്കും. എന്നാൽ പ്രശസ്‌തരല്ലാത്ത എത്രയോ പേർ മോഡലിംഗിന്‍റെ പേരിൽ നമുക്ക് ചുറ്റും നിരവധി ഏജൻസികൾ തുറന്നു വച്ചിട്ടുണ്ട്. കണ്ണും പൂട്ടി ഇത്തരം ഏജൻസികളിലേക്ക് ചെന്ന് കയറുന്നവർ ഉറപ്പായും ആ ഏജൻസിയുടെ പശ്ചാത്തലം അന്വേഷിച്ച് മനസ്സിലാക്കിയിരിക്കണം. ഓഡീഷൻ എന്നും ഫോട്ടോഷൂട്ട് എന്നും കേട്ടാൽ ഓടിക്കയറുന്ന സ്വഭാവം ആദ്യം നിർത്തുക.

സമൂഹത്തിന് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങളെ ചൂഷണം ചെയ്യാൻ നിരവധി പേർ മോഡലിംഗിന്‍റെ പേരിൽ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക. നിരവധി കാസ്റ്റിംഗ് ഏജൻസികളും മോഡൽ കോഡിനേറ്ററുകളും കൊച്ചി നഗരത്തിൽ വിലസുകയാണ്. ഇതിൽ ഭൂരിഭാഗം പേരും പ്രൊഫഷണൽസ് അല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി മോഡലിംഗ് ഏജൻസികളും നമുക്ക് ചുറ്റുമുണ്ട്. ഇത്തരം ജനുവിനായ ഏജൻസികളുടെ ഭാഗമാകാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കാതെ എളുപ്പം അവസരം ലഭിക്കുമെന്ന ധാരണയിൽ വ്യാജന്‍മാരുടെ വലയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. മോഡലിംഗിലേയ്‌ക്ക് കടന്നുവന്ന രണ്ടാം ദിവസം തന്നെ പണവും പ്രശസ്‌തിയും ലഭിക്കണമെന്ന് വാശി പിടിക്കരുത്. വളരെയധികം കഷ്‌ടപ്പെട്ട് ഘട്ടം ഘട്ടമായി മാത്രമെ നമുക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിക്കുകയുള്ളൂ. ഒന്നിനും ഈ ലോകത്ത് കുറുക്കു വഴികൾ ഇല്ലെന്ന് ഉറപ്പായും തിരിച്ചറിയണം.

പ്രശസ്‌തിക്ക് പിന്നാലെ പോകുന്നവര്‍ നെല്ലും പതിരും തിരിച്ചറിയണം

ചിലപ്പോൾ വലിയ അവസരങ്ങൾ ആദ്യഘട്ടത്തിൽ ലഭിച്ചില്ലെന്ന് വരും. അങ്ങനെ നിരാശരായി ഇരിക്കുന്നവരെ വളരെ എളുപ്പം വ്യാജന്‍മാര്‍ക്ക് വല വീശിപ്പിടിക്കാനാകും. ആദ്യഘട്ടത്തിൽ ഒരുപാട് റാംപ് വാക്കുകളും കൊമേഴ്സ്യൽസും ഓഫർ ചെയ്യും. പക്ഷേ ഈ ഓഫറുകൾക്കൊന്നും വരുമാനം ലഭിക്കുകയില്ല. പരമാവധി ഒന്നോ രണ്ടോ മൂന്നോ അവസരങ്ങൾ ഇത്തരത്തിൽ ലഭിക്കും.

മാത്രമല്ല സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യാൻ ചിത്രങ്ങളും ലഭിക്കും. ഇത്തരം ചിത്രങ്ങൾ ലഭിക്കുന്നതോടെ സോഷ്യൽ മീഡിയയിൽ പ്രശസ്‌തി ലഭിച്ചു തുടങ്ങും. ആ പ്രശസ്‌തി ഉയരങ്ങളിലേയ്‌ക്കുള്ള ചവിട്ടുപടി ആണെന്ന് ചിലർ തെറ്റിദ്ധരിക്കും. പിന്നീടുള്ള അവസരങ്ങൾക്കായി ഇത്തരം വ്യാജ ഏജൻസികൾ ഇവരോട് പണം ആവശ്യപ്പെടും. അവസരങ്ങൾക്കായി പണവും ചോദിക്കുന്നത് എന്തും നൽകും.

കാലക്രമത്തിൽ കയ്യിലെ പണം തീരുമ്പോൾ അവസരങ്ങൾ കുറയുന്നതായി ബോധ്യം വരും. അപ്പോഴാണ് സ്വയം ചതിക്കപ്പെട്ടെന്ന് തിരിച്ചറിവുണ്ടാവുക. 5000 രൂപ മോഡലുകളിൽ നിന്നും വാങ്ങി റാംപ് വാക്കിന് ഇറക്കിയ സംഭവങ്ങൾ വരെ ഇവിടെയുണ്ട്. നിലവാരമില്ലാത്ത പല മോഡലിംഗ് ഏജൻസികളിൽ നിന്നും ചതിപറ്റി സമയവും യൗവനവും നഷ്‌ടപ്പെടുത്തി ഒരു പ്രൊഫഷണൽ ഏജൻസിയിലേക്ക് ഇവർ എത്തിച്ചേരുമ്പോഴേക്കും സ്വാഭാവികമായും തഴയപ്പെടും. അപ്പോഴും പരാതി ഇൻഡസ്ട്രിക്ക് തന്നെ. നെല്ലും പതിരും സ്വയം തിരിച്ചറിഞ്ഞാൽ മാത്രമേ ഇതിനൊക്കെ ഒരു അന്ത്യം ഉണ്ടാവുകയുള്ളൂ. ദാലു കൃഷ്‌ണദാസ് പറഞ്ഞു.

Also Read: മിസ് ടീൻ യൂണിവേഴ്‌സ്‌ 2024 കിരീടം ചൂടി ഒഡീഷ കോളേജ് വിദ്യാര്‍ത്ഥിനി തൃഷ്‌ണ റേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.