ETV Bharat / entertainment

നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ' മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് - EZHU KADAL EZHU MALAI

author img

By ETV Bharat Kerala Team

Published : Apr 13, 2024, 10:02 PM IST

46 -ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ'

EZHU KADAL EZHU MALAI MOSCO  MOSCO INTERNATIONAL FILM FESTIVAL  NIVIN POULY  ഏഴ് കടൽ ഏഴ് മലൈ
Nivin Pouly's Ezhukadal Ezhu Malai to Mosco International Film Festival

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്‌ത 'ഏഴ് കടൽ ഏഴ് മലൈ' 46 -ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 'ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഫ്രം എറൗണ്ട് ദ വേള്‍ഡ്' എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

ഏപ്രില്‍ 19 മുതല്‍ 26 വരെയാണ് ചലച്ചിത്രോത്സവം അരങ്ങേറുന്നത്. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ നടന്ന പ്രീമിയർ ഷോയ്ക്ക്‌ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് റോട്ടര്‍ഡാം മേളയില്‍ ചിത്രം മത്സരിച്ചത്. 'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

ശതാബ്‌ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ. പ്രണയം വ്യത്യസ്‌തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

Also Read: നിവിന്‍ പോളിയുടെ ഏഴു കടൽ ഏഴു മലൈ റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലി

തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്‌റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.