മണിപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാളം- തമിഴ് ചിത്രം എന്‍ ജീവനെ ഉടന്‍ തിയേറ്ററുകളിലേക്ക്. . തമിഴില്‍ ചിത്രം എൻ ശ്വാസമേ എന്ന പേരിലാകും പുറത്തിറങ്ങുക(En Jeevane).
പുതുമുഖങ്ങളായ ആദർശ്, സാന്ദ്ര അനിൽ, തമിഴ് താരം ലിവിങ്സ്റ്റൺ, ചാപ്ലിൻബാബു, കുളപ്പുള്ളി ലീല, അംബിക മോഹൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ. വിദേശത്തു നിന്ന് നാട്ടിലേക്ക് എത്തുന്ന നായിക കഥാപാത്രം സ്വന്തം നാടിന്‍റെ വൈകാരികതയിലേക്ക് ഇഴുകി ചേരുന്നതാണ് കഥാതന്തു. ചിത്രത്തിന്‍റെ വിശേഷളുമായി ചിത്രത്തിന്‍റെ അണിയറക്കാര്‍. ( Kulappulli Leela).
പ്രസ് മീറ്റിലെ താരം കുളപ്പുള്ളി ലീല ആയിരുന്നു. സംവിധായകന്‍റെ ജീവനാണ് ഈ ചിത്രം കുളപ്പുള്ളി ലീല സംസാരിച്ചു തുടങ്ങി. ദീർഘനാളത്തെ ഇടവേളക്കുശേഷമാണ് കുളപ്പുള്ളി ലീല ഒരു മലയാള ചിത്രത്തിലെ ഭാഗമായി എത്തുന്നത്. സംവിധായകന്‍റെ കഷ്‌ടപ്പാടുകൾ നേരിട്ട് കണ്ട വ്യക്തിയാണ് താൻ. കഠിനപ്രയത്നത്തിനുള്ള ഫലം തിയേറ്ററുകളിൽ നിന്ന് പ്രേക്ഷകർ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ. മണിപ്രസാദ് എന്ന സംവിധായകൻ ഒരു ക്യാമറ സഹായിയായി സിനിമ മേഖലയിലേക്ക് കടന്നുവരുന്ന കാലം തൊട്ട് പരിചയമുണ്ട്. സിനിമ ചെയ്യുന്ന കാലത്ത് ലീല ചേച്ചിക്ക് ഒരു വേഷം ഉണ്ടെന്ന് ഉറപ്പു പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കാൻ സംവിധായകനായി. ജീവിതവുമായി വളരെ ചേർന്ന് നിൽക്കുന്ന കഥാപശ്ചാത്തലം ആണ് ചിത്രത്തിന്. ഒരു ഇടവേളക്കുശേഷം തിരിച്ചു വരുമ്പോൾ മികച്ച ഒരു കഥാപാത്രം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചു(Malayalam and Tamil movie).
തമിഴിൽ വിശാലിനോടൊപ്പം ഒക്കെ മികച്ച വേഷം ലഭിക്കുന്നുണ്ടല്ലോ മലയാളത്തിൽ മികച്ച വേഷങ്ങൾ ലഭിക്കാത്തതാണ് ഒരു ഗ്യാപ്പ് വരാൻ കാരണമെന്ന ചോദ്യം ഉയര്‍ന്നു.
പതിവ് ശൈലിയിൽ കുളപ്പുള്ളി ലീല മറുപടി പറഞ്ഞു തുടങ്ങി. പുലിവാൽ കല്യാണത്തിലെ ഹരിശ്രീ അശോകൻ ചെയ്‌ത കഥാപാത്രത്തിന്‍റെ അമ്മായിയമ്മയുടെ വേഷം മലയാളികൾ മറക്കാൻ ഇടയില്ല. അതേ സ്വഭാവ സവിശേഷതയോടു കൂടിയാണ്
ചോദ്യത്തിനുള്ള ഉത്തരം. നിങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് വേണം എന്‍റെ അന്നം മുട്ടാൻ. അല്ലെങ്കിൽ സിനിമ മേഖലയിൽ തനിക്ക് പാരവയ്ക്കുന്ന ആൾക്കാരുടെ എണ്ണം കൂടുതലാണ്. അതിനുപുറമെ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നു ഇത്തരം ചോദ്യങ്ങൾ കൂടി ആയാൽ ശുഭം. എനിക്കൊരു തരത്തിലുമുള്ള പരിഭവങ്ങളോ തോന്നലുകളോ ഇല്ല. നല്ല വേഷങ്ങൾ കൃത്യസമയത്ത് ലഭിച്ചിട്ടുണ്ടായിരുന്നു ഇനിയും ലഭിക്കുമെന്ന് പ്രതീക്ഷയും ഉണ്ട്.
95 വയസ്സുള്ള അമ്മയെ പോറ്റേണ്ട ചുമതല തനിക്കാണ്. അരി വാങ്ങണം ധരിക്കാൻ തുണി വാങ്ങണം അതുമാത്രമാണ് ആഗ്രഹം. അതിനു നല്ല വേഷങ്ങൾ കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
മലയാള സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമായിരുന്നു എന്ന് തമിഴ് താരം ചാപ്ലിൻ ബാബു അഭിപ്രായപ്പെട്ടു. ഭാര്യ മലയാളിയാണെങ്കിലും മലയാളത്തിൽ തന്നോട് സംസാരിക്കാറില്ല. അതുകൊണ്ട് മലയാളം സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. സിനിമയിലെ കഥാപാത്രവും മികച്ചത് തന്നെ. ഗില്ലി അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ച പ്രേക്ഷകപ്രീതി നേടിയ നടനാണ് ചാപ്ലിൻ ബാബു.
Also Read:'കാത്തിരിപ്പിന്‍റെ നീളം കുറയുന്നു'; ആടുജീവിതം ട്രെയിലർ ഇന്ന് പ്രേക്ഷകരിലേക്ക്