ETV Bharat / entertainment

ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ഹൊറർ ത്രില്ലർ 'ചിത്തിനി'; സെക്കൻഡ് ലുക്ക്‌ പുറത്തിറങ്ങി - chithini second look poster

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി'യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടരുകയാണ്

EAST COAST VIJAYAN NEW MOVIE  CHITHINI MOVIE RELEASE  ചിത്തിനി സിനിമ  horror thriller movie
CHITHINI SECOND LOOK
author img

By ETV Bharat Kerala Team

Published : Apr 15, 2024, 6:08 PM IST

വിനയ് ഫോർട്ട്, അമിത്ത് ചക്കാലക്കൽ, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ചിത്തിനി' എന്ന സിനിമയുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് വിജയനാണ് 'ചിത്തിനി' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിലാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്തിനി അണിയിച്ചൊരുക്കുന്നത്. വലിയ ബജറ്റിൽ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് ഈ സിനിമയുടെ നിർമാണം. ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.

ചിത്രീകരണം പൂർത്തിയാക്കിയ 'ചിത്തിനി'യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ, ചിറ്റൂർ, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ആയിരുന്നു ചിത്രീകരണം. 52 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.

കെ വി അനിലിന്‍റേതാണ് ഈ സിനിമയുടെ കഥ. ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം കെ വി അനിൽ കഥയെഴുതിയ ചിത്രമാണ് ചിത്തിനി. ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത് ജോണി ആന്‍റണി, ജോയ് മാത്യു, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്‌ണൻ, മണികണ്‌ഠൻ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ്.

രഞ്ജിൻ രാജാണ് സംഗീത സംവിധാനം. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരാണ് ഗാനരചന നിർവഹിക്കുന്നത്. ആകെ നാല് ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്‌തൂട്ടി എന്നിവരാണ് ഗായകർ. ചിത്രത്തിൽ ഒരു ഫോക്ക് ഗാനവുമുണ്ട്. വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാർ ഈ ഗാനത്തിന്‍റെ ഭാഗമായിട്ടുണ്ട്.

രതീഷ്‌ റാം ഛയാഗ്രാഹകനായ ഈ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് ജോണ്‍കുട്ടിയാണ്. രാജശേഖരൻ ആണ് ചിത്തിനിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്‌ണൻ, കലാസംവിധാനം : സുജിത്ത് രാഘവ്, കോറിയോഗ്രാഫി : കല മാസ്റ്റര്‍, സംഘട്ടനം : രാജശേഖരന്‍, ജി മാസ്റ്റര്‍, വി എഫ് എക്‌സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍ : സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിങ് : വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ : ഷിബു പന്തലക്കോട്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്‌ടർമാർ : അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌, പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി : കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്‌കറ്റ്.

ALSO READ: കോമഡി ത്രില്ലറുമായി സാജൻ ആലുംമൂട്ടിൽ വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.