'കിംഗ് ഓഫ് കൊത്ത'യ്ക്ക് എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേളയെടുത്താണ് ദുല്‍ഖര്‍ സല്‍മാന്‍റെ തെലുഗു ചിത്രം 'ലക്കി ഭാസ്‌കര്‍' റിലീസിനൊരുങ്ങുന്നത്. വെങ്കിട്ട് അറ്റ്‌ലൂരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ലക്കി ഭാസ്‌കര്‍' ദീപാവലി റിലീസായി ഒക്‌ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തുകയാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി ചെയ്യുന്ന സിനിമകളിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് 'ലക്കി ഭാസ്‌കറി'ന്‍റെ പ്രമോഷണൽ വേളയിൽ ദുൽഖർ സൽമാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് ഉണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് അതിന് പ്രധാന കാരണമെന്നും താരം പറഞ്ഞു. തുടരെ തുടരെ സിനിമകള്‍ ചെയ്‌തപ്പോള്‍ സ്വന്തം ആരോഗ്യം കണക്കാക്കിയില്ല.
മാത്രമല്ല അന്യഭാഷാ ചിത്രങ്ങൾ ഏറ്റെടുത്തിരുന്നത് കൊണ്ട് തന്നെ മലയാളത്തിൽ വലിയ ഇടവേളയാണ് സംഭവിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി തന്‍റേതായി ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ പിരീഡ് ഡ്രാമകളാണ്. തന്നെ പിരീഡ് സ്‌റ്റാര്‍ എന്ന് സോഷ്യൽ മീഡിയ മുദ്രകുത്തുമോ എന്ന് ഭയപ്പെടുന്നതായും ദുൽഖർ വെളിപ്പെടുത്തിയിരുന്നു.
ലക്കി ഭാസ്‌കറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചി ലുലുമാളില്‍ എത്തിയിരുന്നു. ആ സമയം മലയാളത്തിലേക്ക് എന്ന് തിരിച്ചു വരും എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ അതിന് വ്യക്തമായ മറുപടിയും ദുൽഖർ സൽമാൻ നൽകിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാളികൾ തനിക്ക് നൽകുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. ഇനി ഇങ്ങനെ ഒരു ഇടവേള മലയാള സിനിമയിൽ സംഭവിക്കില്ല എന്ന് വാക്ക് തരുന്നതായി ദുൽഖർ പ്രതികരിച്ചു .
അതോടൊപ്പം മലയാളത്തിൽ ഇനി താൻ ചെയ്യാൻ പോകുന്ന ചിത്രങ്ങളെ കുറിച്ചും ദുൽഖർ വേദിയിൽ വച്ച് പ്രേക്ഷകരോട് പറഞ്ഞു.
ആർ ഡി എക്‌സ് എന്ന ചിത്രത്തിന്‍റെ സംവിധായകൻ നിഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രത്തിലും നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഉടൻതന്നെ ജോയിൻ ചെയ്യും. ഈ രണ്ട് സിനിമകൾ ഈ വേദിയിലെ ആയിരക്കണക്കിന് മലയാളികളെ സാക്ഷിനിർത്തി ചെയ്യുമെന്ന് ഉറപ്പു പറയുന്നതായും ദുൽഖർ പ്രതികരിച്ചു.
Also Read:ലുലു മാളിനെ ആവേശകടലാക്കി ദുൽഖർ സൽമാൻ; കൊച്ചിയിലെത്തിയത് ലക്കി ഭാസ്‌കറിന്‍റെ പ്രചാരണാര്‍ഥം